KeralaNEWS

ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് കെ റയിൽ ഏറ്റെടുക്കാൻ ബിജെപി;ഇ ശ്രീധരന്റെ ‍റിപ്പോര്ട്ട് കോര്‍ കമ്മിറ്റിയില്‍ അവതരിപ്പിക്കും

തൃശൂർ:വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപായി കെ റയിൽ ഏറ്റെടുക്കാൻ ബിജെപി.ഇതിന്റെ ഭാഗമായി ഇ ശ്രീധരന്റെ ‍റിപ്പോര്ട്ട് കോര്‍ കമ്മിറ്റിയില്‍ അവതരിപ്പിക്കും.

പദ്ധതി എങ്ങനെ കേരളത്തില്‍ നടപ്പാക്കണമെന്നത് യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.അതേസമയം പുതുപ്പള്ളി സ്ഥാനാര്‍ത്ഥി സാധ്യത പട്ടിക 2 പേരിലേക്ക് ബിജെപി ചുരുക്കി.ജന. സെക്രട്ടറി ജോര്‍ജ് കുര്യന്‍, കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ എന്നിവരാണ് പരിഗണനയിലുള്ളത്. പേരുകള്‍ സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തിന് കൈമാറും. എന്നാല്‍ എന്‍ ഹരിയുടെ പേരും സജീവ പരിഗണനയിലാണ്. അന്തിമ തീരുമാനം ദേശീയ നേതൃത്വത്തിന്റെതാണ്.

Back to top button
error: