ബി ജെ പിയിലെ ഉന്നത നേതാവുമൊത്തുള്ളളസ്വകാര്യ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെ വനിതാ നേതാവ് ജീവനൊടുക്കി.ഇവരെ ഗുഹാവതിയിലെ വീട്ടിലാണു മരിച്ച നിലയില്‍ കണ്ടെത്തിയത്.
കിസാന്‍ മോര്‍ച്ചയിലടക്കം വിവിധ പദവികള്‍ വഹിച്ചിരുന്ന 48 കാരിയുടെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.വനിത നേതാവിന്റെ മരണം അസം ബി ജെ പിയില്‍ ഞെട്ടലുളവാക്കിയിട്ടുണ്ട്.ഇവരോടൊപ്പം പ്രചരിച്ച ഫോട്ടോയിലുള്ള ബി ജെ പി ഉന്നത നേതാവ് ഒളിവിലാണ്. ഇയാള്‍ക്കായുള്ള തിരച്ചിലിലാണ് പോലീസ്.സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.