Fiction

ഉദ്യമങ്ങള്‍ പാതിവഴിയിൽ ഉപേക്ഷിക്കരുത്, പൂര്‍ണ്ണതയിലെത്തിച്ചാൽ വിജയം തീർച്ച

വെളിച്ചം

    രാജാവിന് ആ യുദ്ധത്തില്‍ ഒരു കണ്ണ് നഷ്ടപ്പെട്ടു. എങ്കിലും അദ്ദേഹം യുദ്ധം വിജയിച്ചു. കാലം കടന്നുപോയി. അദ്ദേഹത്തിന്റെ ഭരണം ആ രാജ്യത്തിന്റെ സുവര്‍ണ്ണകാലമായി എഴുതപ്പെട്ടു. ഒരിക്കല്‍ തന്റെ പൂര്‍വ്വികരുടെ ചിത്രങ്ങള്‍ കണ്ടപ്പോള്‍ അതുപോല തന്റെയും മനോഹരമായ ഒരു ചിത്രം വരപ്പിക്കണം എന്ന് രാജാവിന് തോന്നി. അതിനായി രാജ്യത്തെ ചിത്രകാരന്മാരെയെല്ലാം വിവരം അറിയിച്ചു. ചിത്രകാരന്മാര്‍ ചിത്രം വരച്ചെങ്കിലും അദ്ദേഹത്തിന്റെ വികൃതമായ കണ്ണ് കൂടി വരയക്കുമ്പോള്‍ ചിത്രത്തിന് ഒട്ടും ഭംഗിയില്ലാതായി.

Signature-ad

നിരവധി പേര്‍ ആ ഉദ്യമത്തില്‍ നിന്നും പിന്മാറി. ചിത്രം വരച്ചവരെല്ലാം അദ്ദേഹത്തിന്റെ കോപത്തിന് പാത്രമാവുകയും ചെയ്തു. അയല്‍ രാജ്യത്തെ ഒരു ചിത്രകാരന്‍ രാജാവിനെ കാണാന്‍ തീരുമാനിച്ചു. പക്ഷേ, ഇതറിഞ്ഞ എല്ലാവരും അയാളെ നിരുത്സാഹപ്പെടുത്തി. ‘രാജാവിന്റെ കോപത്തിന് ഇരയാകരു’തെന്ന് എല്ലാവരും ഉപദേശിച്ചു. പക്ഷേ അയാള്‍ രാജാവിന്റെ ചിത്രം വരയ്ക്കാന്‍ ആരംഭിച്ചു. ചിത്രം പൂര്‍ത്തിയായപ്പോള്‍ രാജാവും പരിവാരങ്ങളും മറ്റ് ചിത്രകാരന്മാരുമെല്ലാം അവിടെയത്തി. ചിത്രം കണ്ട എല്ലാവരും അതിശയിച്ചു. രാജാവ് കുതിരപ്പുറത്തിരുന്ന് ഒരു കണ്ണ് അടച്ചുപിടിച്ച് അമ്പും വില്ലുമായി ഉന്നം പിടിക്കുന്ന ചിത്രം.
വൈകൃതമുള്ള കണ്ണ് അടച്ചുപിടിച്ചിരുന്നത് കൊണ്ട് തന്നെ ആ ചിത്രം അതിമനോഹരമായിരുന്നു.

എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ട്. ആ പരിഹാരം കണ്ടെത്താനുളള ശ്രമങ്ങള്‍ പാതിവഴിയിലുപേക്ഷിക്കാതെ പൂര്‍ണ്ണതയിലെത്തിച്ചാൽ വിജയം സുനിശ്ചിതമാണ്.

ശുഭദിനം ആശംസിക്കുന്നു.

സൂര്യനാരായണൻ
ചിത്രം നിപു കുമാർ

Back to top button
error: