KeralaNEWS

തിരുവനന്തപുരത്ത് പ്രസവത്തെതുടര്‍ന്ന് യുവതി മരിച്ച സംഭവം: ചികിത്സാ പിഴവെന്ന് കുടുംബം

തിരുവനന്തപുരം: എസ്‌എടി ആശുപത്രിയില്‍ പ്രസവത്തെതുടര്‍ന്ന് യുവതി മരിച്ചത് ചികിത്സാ പിഴവ് മൂലമാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്‌.കൊല്ലം ചടയമംഗലം സ്വദേശി അശ്വതി (32) ആണ് മരിച്ചത്.സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

തിങ്കളാഴ്ചയാണ് അശ്വതി മരിച്ചത്. ഗര്‍ഭിണിയായ അശ്വതി ആദ്യം ചികിത്സതേടിയത് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലായിരുന്നു. കുഞ്ഞിന് വളര്‍ച്ചക്കുറവുള്ളതിനാല്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം തിരുവനന്തപുരം എസ്‌എടി ആശുപത്രിയിലേക്ക് ഒരാഴ്ച മുമ്ബ് മാറ്റി.ഇവിടെവച്ച് വെള്ളിയാഴ്ച ശാസ്ത്രക്രിയയിലൂടെ അശ്വതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി.

എന്നാൽ രാത്രിയോടെ വയറു വേദനയുണ്ടായി.തുടർന്ന് ശനിയാഴ്ച വീണ്ടും അടിയന്തര ശസ്ത്രക്രിയ ചെയ്തിരുന്നു.പിന്നീടാണ്  മരണം സംഭവിച്ചത്.അതേസമയം പോസ്റ്റുമോര്‍ട്ടത്തില്‍ മരണ കാരണം വ്യക്തമല്ലെന്നാണ് ഡോക്ടര്‍മാരില്‍ നിന്ന് പൊലീസിന് കിട്ടിയ വിവരം. അന്വേഷണത്തിന്റെ ഭാഗമായി ആന്തരികാവയവങ്ങളുടെ സാമ്ബിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Back to top button
error: