Lead NewsNEWS

അനിലിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയത്തെത്തിക്കും

ടന്‍ അനില്‍ നെടുമങ്ങാടിന്റെ മൃതശരീരം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയത്തെത്തിക്കും. ഉച്ചക്ക് 12.30 യോടെ കോട്ടയം മെഡിക്കല്‍കോളേജിലേക്കാണ് പോസ്റ്റ്‌മോര്‍ട്ടത്തിനായി എത്തിക്കുക. നിലവില്‍ മൃതദേഹം തൊടുപുഴയിലാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൂന്ന് മണിയോടെ തിരുവനന്തപുരത്തേക്ക് തിരിക്കും. തിരുവനന്തപുരം ഭാരത് ഭവനിലാണ് പൊതുദര്‍ശനത്തിന് വെയ്ക്കും.തുടര്‍ന്ന് അദ്ദേഹത്തിന്റെ കുടുംബ വീട്ടില്‍ സംസ്‌ക്കാരം നടത്തും.

ഇന്നലെ വൈകിട്ട് അഞ്ചുമണിക്കാണ് ഇടുക്കി തൊടുപുഴ മുട്ടത്തിന് സമീപം മലങ്കര അണക്കെട്ടില്‍ ചലചിത്രനടന്‍ അനില്‍ നെടുമങ്ങാട് മുങ്ങിമരിച്ചത്.സുഹൃത്തുക്കള്‍ക്കൊപ്പം മലങ്കര അണക്കെട്ടില്‍ കുളിക്കാനിറങ്ങിയ അനില്‍ കയത്തില്‍ മുങ്ങിത്താഴ്ന്നു പോവുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ ഉടന്‍ തന്നെ നാട്ടുകാരെ വിവരമറിയിച്ചു. പ്രദേശവാസിയായ യുവാവ് അനിലിനെ കരയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Signature-ad

വെള്ളത്തില്‍ വീണ് എട്ടു മിനിറ്റിനുള്ളില്‍ തന്നെ അനിലിനെ കരയ്ക്ക് എത്തിച്ചിരുന്നു. എന്നിട്ടും ജീവന്‍ രക്ഷിക്കാനായില്ല. ജോജു നായകനാകുന്ന സിനിമ ”പീസി”ന്റെ ഷൂട്ടിങ്ങിന് ആണ് അനില്‍ തൊടുപുഴയില്‍ എത്തിയത്.ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഡിക്‌സന്‍ എന്ന വേഷമായിരുന്നു അനിലിന്. കെ സന്‍ഫീര്‍ ആണ് ചിത്രത്തിന്റെ സംവിധാനം.

20 ദിവസത്തിലേറെയായി അനില്‍ ചിത്രത്തിന്റെ ലൊക്കേഷനില്‍ ഉണ്ട്. രണ്ടുദിവസം ”അനുരാധ” എന്ന സിനിമയുടെ ലൊക്കേഷനില്‍ പോയിരുന്നെങ്കിലും തിരിച്ചെത്തിയിരുന്നു. ഷൂട്ട് ഇല്ലാത്തതിനാല്‍ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം പുറത്തു പോയപ്പോഴാണ് അപകടം സംഭവിച്ചത്.

Back to top button
error: