പതിവു തെറ്റാതെ കാഴ്ചവിരുന്നൊരുക്കി മലരിക്കലില്‍ ആമ്ബലുകള്‍ പൂവിട്ടുതുടങ്ങി. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസമാകുന്നതോടെ പാടം ആമ്ബല്‍പ്പൂക്കളാല്‍ നിറയും. ആമ്ബല്‍വസന്തം ആസ്വദിക്കാൻ വിവിധ സ്ഥലങ്ങളില്‍ നിന്നാണ് ആളുകള്‍ എത്തുന്നത്. പുലര്‍ച്ചെയാണ് പൂക്കള്‍ കൂടുതല്‍ മിഴിവേകുന്നത്.അതിനാൽ ആമ്ബല്‍പൂക്കള്‍ കാണാൻ രാവിലെ തന്നെ എത്താൻ സന്ദര്‍ശകര്‍ ശ്രദ്ധിക്കണം.
കോട്ടയം ജില്ലയിലെ തിരുവാർപ്പ് പഞ്ചായത്തില്‍ കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന പിങ്ക് വസന്തം സന്ദർശകരെ വിസ്‌മയിപ്പിക്കാൻ തുടങ്ങിയിട്ട് മൂന്ന് വർഷത്തിലധികമായി. കൃഷിക്കായി പാടം ഒരുക്കുന്നതിന് മുൻപ് ഏകദേശം ഒരു മാസത്തോളം മലരിക്കല്‍ പാടത്ത് ആമ്പല്‍ വസന്തമുണ്ടാകും.ഇവിടെ എത്തിയവർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച ചിത്രങ്ങൾ വഴിയാണ് ആയിരത്തോളം ഏക്കർ പാടത്ത് വിരിയുന്ന ആമ്പല്‍ പൂക്കൾ സഞ്ചാരികളെ ആകർഷിച്ചുതുടങ്ങിയത്.
രാവിലെ ആറ് മുതല്‍ പത്ത് വരെയാണ് ആമ്പല്‍ കാഴ്‌ചകൾക്ക് പറ്റിയ സമയം. അത് കഴിഞ്ഞാല്‍ പൂക്കൾ കൂമ്പിടും. നാടൻ വള്ളത്തില്‍ യാത്ര ചെയ്‌ത് മനോഹര കാഴ്‌ചകൾ കാണാം. ആമ്പല്‍ വസന്തം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായതോടെ സെല്‍ഫി എടുക്കാനും ഫോട്ടോ ഷൂട്ടിനുമടക്കം പുതുതലമുറയുടെ പ്രിയപ്പെട്ട ലൊക്കേഷൻ കൂടിയാണ് മലരിക്കൽ.പാർക്കിങ്ങിന് പ്രത്യേക സ്ഥലം, പണം നൽകി വീടുകളിൽ ശുചിമുറി സൗകര്യം തുടങ്ങിയവ ഇവിടെ ഒരുക്കിയിട്ടുണ്ട്.