KeralaNEWS

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഭവനസമുച്ചയം തൃപ്പൂണിത്തുറയിൽ

കൊച്ചി:അംബരചുംബികളായ നിര്‍മ്മിതികള്‍ നമ്മെ എന്നും അത്ഭുതപ്പെടുത്താറുണ്ട്. വലിപ്പം കുറവാണെങ്കിലും ചില കെട്ടിടങ്ങള്‍ അതിമനോഹരമാണ്.ചിലത് രൂപകല്പനയില്‍ വൈവിധ്യമാര്‍ന്നതാണ്. ഉയരമുള്ള കെട്ടിടങ്ങള്‍ പൊതുവെ ഒരു രാജ്യത്തിന്റെ നഗരവല്‍ക്കരണത്തിന്റെ തോത് നിര്‍ണ്ണയിക്കുന്നു.

 ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങളുടെ പട്ടികയിലെ ആദ്യത്തെ പേര് മുംബൈയിലെ ‘വേള്‍ഡ് വണ്‍’ ആണ് . ഏകദേശം 919 അടി ഉയരമുള്ള ഈ കെട്ടിടം 17.5 ഏക്കര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്നു.കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ് കൊച്ചിയിലെ ചോയ്സ് പാരഡൈസ്. ചോയ്സ് ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള ഈ കെട്ടിടത്തിന് ഏകദേശം 137 മീറ്റര്‍ (450 അടി) ഉയരവും 40 നിലകളുമാണ് ഉള്ളത്. നാലുവര്‍ഷം കൊണ്ടാണ് ഇതിൻ്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. തൃപ്പൂണിത്തുറയില്‍ 2.75 ഏക്കര്‍ സ്ഥലത്ത് 2,50,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. 2012-ല്‍ നടൻ മോഹൻലാലാണ് ചോയ്സ് പാരഡൈസ് ഉദ്ഘാടനം ചെയ്തത്. 78 കോടി രൂപ ചെലവില്‍ ഭൂകമ്ബങ്ങളെ ചെറുക്കുന്ന രീതിയിലാണ് കെട്ടിടം രൂപകല്പന ചെയ്തിരിക്കുന്നത്. ഒ

ഒരു ആഡംബര അപ്പാര്‍ട്ട്മെന്റ് സമുച്ചയമായ ചോയ്സ് പാരഡൈസാണ് ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ റസിഡൻഷ്യല്‍ ടവറും എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. നിര്‍മാണത്തില്‍ ഇരിക്കുന്ന കോഴിക്കോട്ടെ ഗാലക്‌സി അന്തരീക്ഷ കെട്ടിടമാണ് കേരളത്തില്‍ വരാനിരിക്കുന്ന ഏറ്റവും ഉയരം കൂടിയ കെട്ടിടം. 167 മീറ്ററും (548 അടി) 50 നിലകളുമുള്ളതാണ് ഈ കെട്ടിടം.

Back to top button
error: