KeralaNEWS

അച്ചടക്കലംഘനത്തിന് എന്‍സിപി നടപടി; തോമസ് കെ.തോമസ് പ്രവര്‍ത്തകസമിതിക്ക് പുറത്ത്

തിരുവനന്തപുരം: പാര്‍ട്ടി അച്ചടക്കം ലംഘിച്ചെന്നാരോപിച്ച് എംഎല്‍എ തോമസ് കെ. തോമസിനെതിരെ നടപടിയെടുത്ത് എന്‍സിപി കേന്ദ്ര നേതൃത്വം. പ്രവര്‍ത്തകസമിതിയില്‍ നിന്ന് തോമസ് കെ. തോമസിനെ പുറത്താക്കി. കുട്ടനാട് പാടശേഖരത്തില്‍ കാര്‍ അപകടത്തില്‍പെടുത്തി തന്നെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടന്നെന്ന തോമസ് കെ.തോമസിന്റെ വെളിപ്പെടുത്തലില്‍ എന്‍സിപി നേതാക്കള്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

തിരുവനന്തപുരത്തുനിന്നും കുട്ടനാട്ടിലേക്കുള്ള യാത്രാമധ്യേ കൊലപ്പെടുത്താനാണ് നീക്കം നടന്നതെന്നായിരുന്നു ഡിജിപിക്ക് നല്‍കിയ പരാതിയില്‍ തോമസ് കെ.തോമസ് പറഞ്ഞത്. വ്യവസായിയും എന്‍സിപി മുന്‍ പ്രവര്‍ത്തകസമിതി അംഗവുമായ റജി ചെറിയാനാണ് പിന്നിലെന്നായിരുന്നു ആരോപണം. തോമസിന്റെ മുന്‍ ഡ്രൈവര്‍ തോമസ് കുരുവിളക്കെതിരെയും (ബാബുക്കുട്ടി) എംഎല്‍എ ആക്ഷേപം ഉന്നയിച്ചിരുന്നു.

Signature-ad

”പാടത്ത് വെള്ളം നിറഞ്ഞു കിടക്കുന്ന സമയത്ത് യാദൃച്ഛികമായി വണ്ടി വെള്ളത്തില്‍ വീണു എന്നു വരുത്തിത്തീര്‍ത്ത് അപായപ്പെടുത്താനാണു ശ്രമിച്ചത്. ഡ്രൈവറുടെ വശത്തെ ഗ്ലാസ് ഡോര്‍ താഴ്ത്തി രക്ഷപ്പെടാനും എന്റെ ഭാഗത്തെ ഡോര്‍ ലോക്ക് ചെയ്ത് ജീവഹാനി വരുത്താനുമാണു നോക്കിയത്. എന്നിട്ട് കുട്ടനാട് ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനായിരുന്നു പദ്ധതി” -തോമസ് കെ തോമസ് ഡിജിപിക്കു നല്‍കിയ പരാതിയില്‍ പറയുന്നു.

Back to top button
error: