KeralaNEWS

ഉമ്മൻ ചാണ്ടിയുടെ കല്ലറയിലേക്ക് ആദ്യ ട്രിപ്പുമായി വിശ്വശ്രീ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്

കോട്ടയം:മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്ത്യവിശ്രമം കൊള്ളുന്ന പുതുപ്പള്ളി പള്ളിയിലെ അദ്ദേഹത്തിന്റെ കല്ലറയിലേക്ക് തീർത്ഥാടന പാക്കേജ് ഒരുക്കി തിരുവനന്തപുരത്തു നിന്നുള്ള വിശ്വശ്രീ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്.ആദ്യ ട്രിപ്പ് ഇന്ന് പുതുപ്പള്ളിയിലെത്തി.

ആറ്റിങ്ങല്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വിശ്വശ്രീ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സാണ് ഉമ്മന്‍ ചാണ്ടി അന്ത്യവിശ്രമം കൊള്ളുന്ന പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയിലേക്ക് തീര്‍ത്ഥാടന പാക്കേജ് സംഘടിപ്പിച്ചിരിക്കുന്നത്. വര്‍ഷങ്ങളായി കര്‍ക്കിടക മാസത്തില്‍ നാലമ്ബല ടൂര്‍ പാക്കേജ് സംഘടിപ്പിക്കുന്ന കമ്ബനിയാണ് വിശ്വശ്രീ. ജൂലൈ 30ന് നാലമ്ബല ദര്‍ശനം കഴിഞ്ഞ് മടങ്ങും വഴി അവിചാരിതമായാണ് സംഘം പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി സന്ദര്‍ശിക്കുന്നത്.അവിടെയെത്തിയപ്പോള്‍ കണ്ടത്, ഉമ്മന്‍ചാണ്ടി അന്ത്യവിശ്രമം കൊള്ളുന്ന പള്ളിയിലേക്ക് എത്തുന്ന നൂറുകണക്കിന് ആളുകളെ.ആ അമ്ബരപ്പ് വിശ്വശ്രീ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ഉടമ പ്രശാന്തനെ എത്തിച്ചത് പുതുപ്പള്ളിയിലേക്ക് തീര്‍ത്ഥാടന പാക്കേജ് എന്ന ആശയത്തിലാണ്. ഇന്ന് ആദ്യ ട്രിപ്പ് പുറപ്പെടുകയും ചെയ്തു.

Signature-ad

മരണശേഷവും ഉമ്മന്‍ ചാണ്ടിയെന്ന നേതാവിന് ലഭിക്കുന്ന സ്വീകാര്യതയും ജനപിന്തുണയുമാണ് ഇത്തരത്തിൽ ഒരു ഉദ്യമത്തിന് പിന്നിലെന്ന് ട്രാവൽസ് ഉടമ പ്രശാന്ത് പറഞ്ഞു.

Back to top button
error: