കുമളി:തമിഴ്‌നാട് തേനിയില്‍ ദുര്‍മന്ത്രവാദക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത മന്ത്രവാദി തിരുവല്ല പുളിക്കീഴീൽ കള്ളനോട്ട് കേസിലെ പ്രതി.പരുമല സ്വദേശി ചെല്ലപ്പനെയാണ് സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. തമിഴ്‌നാട് ഉത്തമപാളയം പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
‘ചുട്ടകോഴിയെ പറപ്പിക്കുന്ന കേരള മന്ത്രവാദി’യെന്നാണ് കൂടോത്രം ചെയ്യാനെത്തുന്നവര്‍ ഇയാളെ പരിചയപ്പെടുത്തിയിരുന്നത്. കേരളത്തില്‍നിന്ന് പോയ കാറില്‍ ദുര്‍മന്ത്രവാദം ചെയ്ത് പാത്രത്തില്‍ അടച്ചിട്ട നാവ്, കരള്‍, ഹൃദയം തുടങ്ങിയ ശരീരഭാഗങ്ങള്‍ ഇന്നലെ തേനി ഉത്തമപാളയം പൊലീസ് കണ്ടെടുത്തിരുന്നു. ആദ്യം മനുഷ്യന്റെതാണെന്ന് കരുതിയിരുന്ന ഇവ പിന്നീട് നടത്തിയ പരിശോധനയില്‍ ആടിന്റെതാണെന്ന് തെളിഞ്ഞിരുന്നു.
സംഭവത്തില്‍ കാറിലുണ്ടായിരുന്ന മൂന്നു പേരെയും ഉത്തമപാളയം പൊലീസ് പിടികൂടിയിട്ടുണ്ട്.