മലപ്പുറം: തിരൂരങ്ങാടിയിൽ അതിഥിത്തൊഴിലാളികളുടെ നാലുവയസ്സുകാരിയായ മകളെ ലൈംഗിക പീഡനത്തിനിരയാക്കിയ മധ്യപ്രദേശ് സ്വദേശിയെ പരപ്പനങ്ങാടി ജുഡീഷ്യല്‍ മജിസ്ട്രേറ്റേറ്റ് കോടതി റിമാൻഡ് ചെയ്തു.
ചേളാരിയില്‍ താമസിക്കുന്ന മാര്‍ബിള്‍ തൊഴിലാളി രാം മഹേഷ് കുശ്വയെ (ബണ്ടി-36) ആണ് പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.ഒരുവര്‍ഷമായി ചേളാരിയില്‍ താമസിക്കുന്ന ആളാണ് മഹേഷ് കുശ്വ. പ്രതിയുടെ പരിചയക്കാരായ ദമ്ബതിമാരുടെ നാലുവയസ്സുള്ള മകളെ കളിപ്പിക്കാനെന്ന വ്യാജേന താമസസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുവന്ന് പീഡിപ്പിച്ചൂവെന്നാണ് കേസ്.
വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കുട്ടി കരയുന്നത് ശ്രദ്ധയില്‍പ്പെട്ട മാതാവ് നടത്തിയ അന്വേഷണത്തിലാണ് പീഡനത്തിനിരയായത് കണ്ടെത്തിയത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തിച്ച് കുട്ടിക്ക് ചികിത്സ നല്കി. പ്രതിയെ നാട്ടുകാര്‍ പിടികൂടി തിരൂരങ്ങാടി പോലീസിന് കൈമാറുകയായിരുന്നു.