IndiaNEWS

റെയിൽവേ സ്റ്റേഷനുകളുടെ മുഖച്ഛായ മാറ്റാൻ അമൃത് ഭാരത് പദ്ധതി

ന്യൂഡൽഹി:‍ റെയിൽവേ സ്‌റ്റേഷനുകളെ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് അമൃത് ഭാരത് പദ്ധതി. സ്റ്റേഷനുകളിലേക്ക് മികച്ച പ്രവേശന കവാടം, നടപ്പാലങ്ങള്‍, ലിഫ്റ്റുകള്‍, യന്ത്രഗോവണികള്‍, ശുചിമുറികള്‍, പാര്‍ക്കിങ് സൗകര്യം, ട്രെയിനുകളുടെ വരവും പോക്കും അറിയാൻ കഴിയുന്ന വിവരവിനിമയ സംവിധാനം, പ്ലാറ്റ്ഫോമുകളുടെ നീളവും ഉയരവും കൂട്ടല്‍, പ്ലാറ്റ്ഫോമുകളില്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ ഇരിപ്പിടങ്ങള്‍, വിശ്രമമുറികള്‍, നിരീക്ഷണക്യാമറ, ജനറേറ്ററുകള്‍ എന്നിവയാണ് പ്രധാനമായും നടപ്പിലാക്കുക.

കൂടാതെ സൗജന്യ വൈഫെ, ഒരു സ്റ്റേഷൻ ഒരു ഉത്പന്നം പ്രദര്‍ശനത്തിനായുള്ള സ്റ്റാളുകള്‍, എക്‌സിക്യട്ടീവ് ലോഞ്ചുകള്‍, ബിസിനസ് മീറ്റിംഗിനുള്ള സൗകര്യങ്ങള്‍ എന്നിവയും ഉറപ്പാക്കും. സ്റ്റേഷൻ കേന്ദ്രീകരിച്ച്‌ സിറ്റി സെന്ററുകളുടെ വികസനവും ഉണ്ടാകും. പദ്ധതിയില്‍ ഉള്‍പ്പെടുന്ന സ്റ്റേഷനുകള്‍ പൂര്‍ണ്ണമായും ഭിന്നശേഷി സൗഹൃദമായാണ് വികസിപ്പിക്കുക.

വിശദമായ മാസ്റ്റര്‍ പ്ലാൻ തയ്യാറാക്കിയാണ് അമൃത് ഭാരത് പദ്ധതിയില്‍ സ്റ്റേഷനുകള്‍ വികസിപ്പിക്കുന്നത്. ഭിന്നശേഷി സൗഹൃദമായാണ് സ്റ്റേഷനുകളുടെ നിര്‍മ്മാണം. സ്റ്റേഷൻ പ്രവേശന കവാടം, വെയ്റ്റിംഗ് ഹാളുകള്‍, ടോയ്ലറ്റുകള്‍, ലിഫ്റ്റ്/എസ്‌കലേറ്ററുകള്‍, ശുചിത്വം, സൗജന്യ വൈഫൈ, വാട്ടര്‍ കിയോസ്‌കുകള്‍ തുടങ്ങിയ എല്ലാം അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ലഭ്യമാകും. മികച്ച യാത്രവിവര സംവിധാനങ്ങള്‍, എക്സിക്യൂട്ടീവ് ലോഞ്ചുകള്‍, ബിസിനസ് മീറ്റിംഗുകള്‍ക്കുള്ള സംവിധാനം എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരുക്കും.

Signature-ad

24,470 കോടി രൂപ മുടക്കി രാജ്യത്ത് ഇത്തരത്തിൽ 508 റെയില്‍വേ സ്റ്റേഷനുകളാണ് വികസിപ്പിക്കുന്നത്.ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും 55 വീതവും ബിഹാറില്‍ 49, മഹാരാഷ്ട്രയില്‍ 44, പശ്ചിമ ബംഗാളില്‍ 37, മദ്ധ്യപ്രദേശില്‍ 34, അസമില്‍ 32, ഒഡീഷയില്‍ 25, പഞ്ചാബില്‍ 22, ഗുജറാത്ത്, തെലങ്കാന, എന്നിവിടങ്ങളില്‍ 21 വീതം, ജാര്‍ഖണ്ഡില്‍ 20, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ 18 വീതം ഹരിയാനയില്‍ 15ഉം കര്‍ണ്ണാടകയില്‍ 13ഉം സ്റ്റേഷനുകളാണ് വികസിപ്പിക്കുന്നത്.

Back to top button
error: