LocalNEWS

ചേർത്തലയിൽ ജെ.സി.ബി ഇടിച്ച് ബൈക്ക് യാത്രക്കാരനായ 21 കാരന് ദാരുണാന്ത്യം

    നിരത്തുകൾ ചേരപ്പുഴകളാകുന്നു. പ്രതിദിനം എത്രയോ യുവാക്കളാണ് അശ്രദ്ധയും അമിത വേഗതയും കൊണ്ട് നിരത്തുകളിൽ പിടഞ്ഞു വീണു മരിക്കുന്നത്. കെ.കെ റോഡില്‍ കോട്ടയം നഗരാതിർത്തിയായ വടവാതൂര്‍ മാധവന്‍പടിക്ക് സമീപം അമിത വേഗതയിലെത്തിയ ബസും ബൈക്കും കൂട്ടിയിടിച്ച് 26 കാരനായ ഷിന്റോ ചെറിയാന്‍ എന്നയുവാവ് മരിച്ചത് ഇന്ന് (വെള്ളി) ഉച്ചയ്ക്കാണ്.

ചേർത്തലയിൽ ജെ.സി.ബി ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് രാവിലെ പതിനൊന്നര മണിയോടെ മരിച്ചു. പട്ടണക്കാട് പഞ്ചായത്ത്
ഏഴാം വാർഡിൽ കിഴക്കെവെളി
അനിരുദ്ധന്റെ മകൻ അഭിജിത് (കണ്ണൻ-21) ആണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നാൽകുളങ്ങര സ്വദേശി അനുദേവിന് പരിക്ക്.
ദേശീയ പാതയിൽ ചേർത്തല പോലീസ് സ്റ്റേഷന് മുന്നിൽ വച്ചാണ്   അപകടം നടന്നത്.

Back to top button
error: