പ്രകൃതി നമുക്കു വേണ്ടി എന്തൊക്കെ കരുതി വെച്ചിരിക്കുന്നു. ഒരു പാവം ചെറിയ കുരുവി അടയിരുന്നു വിരിയിച്ചത് ഒരു കുയിലിൻ കുഞ്ഞിനെ. മറ്റു കൂടുകളിൽ മുട്ടയിട്ട് പറന്നുപോകുന്ന കുയിലുകളുടെ സ്വഭാവമാണ് പാവം അമ്മക്കുരുവിയെ വെട്ടിലാക്കിയത്.
അമ്മക്കുരുവി അടയിരുന്നു വിരിയിച്ചതോ എമണ്ടൻ കുയിലിൻ കുഞ്ഞും. സ്വന്തം മുട്ടയെന്ന് കരുതിയാണ് അമ്മക്കുരുവി അടയിരുന്നു വിരിയിച്ചത്. സ്വന്തം കുഞ്ഞാണ് എന്ന് കരുതി അമ്മക്കുരുവി ഈ കുഞ്ഞിനെ തീറ്റിപ്പോറ്റുന്നുമുണ്ട്. എന്തായാലും അമ്മയേക്കാൾ വലിയ കുഞ്ഞിന്റെ ദൃശ്യം പങ്കുവെച്ചത് ഐ എഫ് എസ് ഉദ്യോഗസ്ഥനായ പ്രവീൺ കസ്വനാണ്.
One of the amazing thing in nature. The smaller bird considers other as her kid. Bigger one is a cuckoo, which are brooding parasites. They lay their eggs in other’s nests & run. The host bird raise kid as his own. Sometime cuckoo destroy host’s eggs also. V Via @surenmehra pic.twitter.com/0VIeuDypFS
— Parveen Kaswan, IFS (@ParveenKaswan) December 21, 2020
റേഷൻ ഇല്ലാത്തതിനാൽ കുഞ്ഞിനെ പോറ്റാൻ പാടുപെടുകയാണ് അമ്മക്കുരുവി