വടക്കാഞ്ചേരിയില്‍ രാത്രി പാസഞ്ചര്‍ ട്രെയിനിലെ ലേഡീസ് കമ്ബാര്‍ട്ട്മെന്റില്‍ ഒറ്റപ്പെട്ടുപോയ യുവതിയെ തലയ്ക്കടിച്ച് പാളത്തിലേക്ക് വീഴ്ത്തി, അര്‍ദ്ധപ്രാണനായ അവസ്ഥയില്‍ ബലാത്സംഗം ചെയ്തുകൊന്ന ഗോവിന്ദച്ചാമി ഇപ്പോള്‍ കണ്ണൂര്‍ സെൻട്രല്‍ ജയിലില്‍ ഉണ്ടുറങ്ങി കഴിയുന്നു. പെരുമ്ബാവൂര്‍ കുറുപ്പംപടിയില്‍ പട്ടികജാതിയില്‍പ്പെട്ട നിര്‍ധനകുടുംബത്തിലെ നിയമവിദ്യാര്‍ത്ഥിനിയെ വീട്ടില്‍ക്കയറി പീഡിപ്പിച്ച് ആരും ഞെട്ടുന്നവിധം പരിക്കേല്‍പ്പിച്ച് കൊന്ന അനാറുള്‍ ഇസ്ളാമും ജീവപര്യന്തം അനുഭവിക്കുന്നു. കേരളത്തെ ഞെട്ടിച്ച സംഭവങ്ങളായിരുന്നു രണ്ടും. അന്യസംസ്ഥാനക്കാര്‍ ഉള്‍പ്പെട്ട നൂറുകണക്കിന് ചെറുതും വലുതുമായ കേസുകള്‍ കാല്‍നൂറ്റാണ്ടിനിടെ കേരളത്തില്‍ ഉണ്ടായിട്ടുണ്ട്.
മലയാളികളുടെ പ്രവാസജീവിതം ശക്തമായ ശേഷമാണ് കേരളത്തില്‍ താഴേത്തട്ടിലുള്ള ജോലികള്‍ക്ക് ആളെക്കിട്ടാതായത്. ആ അവസരം ആദ്യം മുതലെടുത്തത് തമിഴരാണ്. ലക്ഷക്കണക്കിന് പാവപ്പെട്ട തമിഴര്‍ നിര്‍മ്മാണ ജോലികള്‍ക്കും വീട്ടുജോലികള്‍ക്കുമായി ഇവിടെയെത്തി. സാംസ്കാരികവും സാമൂഹികവും ഭൂമിശാസ്ത്രപരവുമായ സമാനതകള്‍ മൂലമാകാം അവര്‍ കേരളത്തോട് എളുപ്പം ഇഴുകിചേര്‍ന്നത്. തമിഴ്നാട്ടിലെ സാഹചര്യം മെച്ചപ്പെട്ടതോടെ ആദ്യമെത്തിയവരുടെ പിൻതലമുറകള് വിദ്യാഭ്യാസപരമായും സാമ്ബത്തികമായും ഉയര്‍ന്നു. കേരളത്തിലേക്കുള്ള തമിഴരുടെ വരവും നാമമാത്രമായി. തമിഴരുടെ പിന്മാറ്റം മുതലെടുത്തത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ദരിദ്രമേഖലകളില്‍ നിന്നുള്ളവരാണ്. കാല്‍നൂറ്റാണ്ടിനിടെ 30 ലക്ഷത്തിലേറെ ഉത്തരേന്ത്യക്കാരാണ് കേരളത്തിലേക്കെത്തിയത്. നാട്ടിലെ കൂലിയേക്കാള്‍ നാലിരട്ടി കേരളത്തില്‍ കിട്ടും. തൊഴില്‍ സാഹചര്യങ്ങളും മെച്ചം. സാമൂഹ്യ ചുറ്റുപാടുകള്‍ അവരുടെ സ്വപ്നങ്ങള്‍ക്കുമപ്പുറം. ചികിത്സയും മക്കള്‍ക്കുള്ള വിദ്യാഭ്യാസ സൗകര്യവും മികവുറ്റത്. മലയാളികള്‍ ഗള്‍ഫിലേക്കും പിന്നീട് യൂറോപ്യൻ രാജ്യങ്ങളിലേക്കും കടല്കടക്കുമ്ബോള് ഉത്തരേന്ത്യയിലെ പാവപ്പെട്ടവരുടെ ഗള്‍ഫായി കേരളം.
പുലരും മുതല്‍ അന്തിവരെ പണിയെടുക്കുന്ന ഭായിമാരില്ലെങ്കില്‍ കേരളം നിശ്ചലമാകുന്ന സ്ഥിതിയാണിപ്പോള്‍. അതിഥിതൊഴിലാളികളെന്ന ഓമനപ്പേരില്‍ വിളിക്കുന്ന ഇവരില്‍ കൂലിപ്പണിക്കാരും ഫാക്ടറി, ഹോട്ടല്‍ ജീവനക്കാരും ആശുപത്രി ജീവനക്കാരുമുണ്ട്. മാന്യമായി ജോലിചെയ്ത് മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്കി ജീവിതം സുരക്ഷിതമാക്കിയ, കേരളത്തെ സ്വന്തം നാടുപോലെ കാണുന്ന പതിനായിരങ്ങളും ഇവര്‍ക്കിടയിലുണ്ട്. പക്ഷേ അവരിലെ ഒരുവിഭാഗം നമുക്കേകുന്ന കഠോരവേദനയാണ് ചര്‍ച്ചാവിഷയമാകേണ്ടത്. ആയിരക്കണക്കിന് കോടി രൂപയുടെ സമ്ബത്ത് ഇവര്‍ വര്‍ഷം തോറും കേരളത്തില്‍നിന്ന് കൊണ്ടുപോകുന്നുണ്ട്.
അന്യദേശതൊഴിലാളികളോട് പൊതുവേ മാന്യമായി പെരുമാറുന്ന സര്‍ക്കാരും ജനങ്ങളുമാണ് കേരളത്തിലേതെന്ന് നിസംശയം പറയാനാകും. അവര്‍ക്കായി പ്രത്യേക വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹ്യക്ഷേമ പദ്ധതികള്‍ വരെ സര്‍ക്കാരുകള്‍ നടപ്പിലാക്കുന്നു. പക്ഷേ അന്യദേശക്കാരുടെ ആധിക്യം ഇപ്പോള്‍ വലിയ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുടെ കണക്കില്‍ ഗണ്യമായഭാഗം അതിഥി തൊഴിലാളികളാണ്. അവര്‍ക്കൊപ്പം കൊലയും കൊള്ളയും മയക്കുമരുന്നും തീവ്രവാദവും കേരളത്തിലേക്കെത്തുന്നുണ്ട്. അക്രമസ്വഭാവമുള്ളവരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരും ഇവരില്‍ ഏറെയുണ്ട്.
ആര്‍ക്കും കുടിയേറാവുന്ന അവസ്ഥയിലാണ് കേരളം. തീവ്രവാദികള്‍, മാവോയിസ്റ്റുകള്‍, അനധികൃത കുടിയേറ്റക്കാരായ ബംഗ്ളാദേശികള്‍ മുതല്‍ അഫ്ഗാൻകാരും ഒളിവില്‍ കഴിയുന്ന കൊലപാതകികളും കൊള്ളക്കാരും അതിഥിതൊഴിലാളികളുടെ വേഷം കെട്ടുന്നു. പൊതുവേ സമാധാനത്തില്‍ കഴിയുന്ന കേരളത്തില്‍ ഇവര്‍ ഉയര്‍ത്തുന്ന സാമൂഹിക, ആരോഗ്യപ്രശ്നങ്ങള്‍ ഗുരുതരമാണ്. മദ്യം, മയക്കുമരുന്ന് കച്ചവടവും ഉപഭോഗവും അനാശാസ്യപ്രവൃത്തികളുമൊക്കെ അതിഥിതൊഴിലാളി മേഖലകളില്‍ വ്യാപകമാണ്. കേരളം വിട്ടാല്‍ ഇവരെ കണ്ടെത്തുകയോ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയോ എളുപ്പമല്ല.
എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഉദാരമനസുമായി മലയാളികള്‍ ഇനിയും ഇരുന്നാല്‍ ജനിച്ച മണ്ണില്‍ സ്വസ്ഥമായി ജീവിക്കാനാകാത്ത സ്ഥിതിയുണ്ടാകും. കുറഞ്ഞ കൂലിക്ക് ആളെക്കിട്ടിയാല്‍ ആരെയും ജോലിക്ക് നിറുത്തുന്ന മലയാളികളുടെ സ്വഭാവവും മാറണം. അതിഥി തൊഴിലാളികളുടെ അവകാശങ്ങള്‍ അംഗീകരിച്ചുകൊടുക്കുമ്ബോള്ത്
കേന്ദ്ര, സംസ്ഥാനസര്‍ക്കാരുകള്‍ അസംഘടിതമേഖലയിലെ അന്തര്‍സംസ്ഥാന തൊഴിലാളി കുടിയേറ്റം ക്രമീകരിക്കാനും ചിട്ടയിലാക്കാനും നിയമനിര്‍മ്മാണം പരിഗണിക്കേണ്ട സമയമായി. കേരളത്തിലെങ്കിലും ഇതിനുള്ള അടിയന്തര നടപടികളുണ്ടാകണം. ആലുവയിലെ കുഞ്ഞിനെ പിച്ചിചീന്തിയ പ്രതി ഡല്‍ഹിയില്‍ പത്തുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ ആളാണ്. ഇത്തരം ഒരു നിയമമോ പരിശോധനയോ ഉണ്ടായിരുന്നെങ്കില്‍ ഇയാളെ നേരത്തേ കുടുക്കാനായേനെ. ഒരു പാവം കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനും കഴിയുമായിരുന്നു. അവളുടെ ദുര്‍വിധി ഇനി ഒരു കുഞ്ഞിനും സംഭവിക്കാതിരിക്കട്ടെ. അതിനായി സര്‍ക്കാരുകളും സമൂഹവും ആത്മാര്‍ത്ഥമായി ശ്രമിക്കണം.
അതേസമയം അതിഥി തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ലേബര്‍ ക്യാമ്ബുകളിലും താമസസ്ഥലങ്ങളിലും നിര്‍മ്മാണ സ്ഥലങ്ങളിലും സംസ്ഥാനവ്യാപകമായി തൊഴില്‍ വകുപ്പ് നടത്തിവരുന്ന പരിശോധനയുടെ ഭാഗമായി രണ്ടാം ദിവസം 155 ഇടങ്ങള്‍ പരിശോധിച്ചു.
ഇതൊടെ സംസ്ഥാനത്തൊട്ടാകെ 297 കേന്ദ്രങ്ങളിലാണ് ജില്ലാ ലേബര്‍ ഓഫീസര്‍മാരും അതത് അസി ലേബര്‍ ഓഫീസര്‍മാരും ഉള്‍പ്പെട്ട ടീം പരിശോധന നടത്തിയത്. ഇവിടങ്ങളിലാകെ 8387 അതിഥി തൊഴിലാളികളുള്ളതായും കണ്ടെത്തി.സംസ്ഥാനത്തെ എല്ലാ ലേബര്‍ ക്യാമ്ബുകളും പരിശോധിച്ച് പ്രവര്‍ത്തനം തൃപ്തികരവും പരാതിരഹിതവുമാണെന്ന് ഉറപ്പുവരുത്തണമെന്ന തൊഴില്‍ മന്ത്രി വി ശിവൻകുട്ടിയുടെ അടിയന്തിര നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പരിശോധന.