ലക്നൗ: ഉത്തർപ്രദേശിലെ ഷാജഹാൻ പൂരിൽ ആര്‍എസ്എസ് ഓഫീസ് അടിച്ചു തകര്‍ത്തു.40 ഓളം പേരുടെ സംഘമാണ് ആയുധങ്ങളുമായെത്തി ഓഫീസ് ആക്രമിച്ചത്.തടയാൻ ശ്രമിച്ച പ്രവർത്തകരെയും ഇവർ മർദ്ദിച്ചു.
സംഘര്‍ഷമായതോടെ പൊലീസ് എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്.
ശാഖയിലെ തന്നെ വടികള്‍ ഉപയോഗിച്ച് പ്രവര്‍ത്തകരെ തല്ലിച്ചതച്ച സംഘം ഓഫീസ് കല്ലെറിഞ്ഞ് തകര്‍ക്കുകയും ചെയ്തു. നാലോളം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായാണ് വിവരം. വൻ പൊലീസാണ് ഇതോടെ സ്ഥലത്ത് എത്തിയത്. ആക്രമണം നടത്തിയവര്‍ക്കെതിരെ കേസ് എടുത്തതായും രണ്ട് പേരെ കസ്റ്റഡിയില്‍ എടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. സദര്‍ ബസാര്‍ പൊലീസ് സ്റ്റേഷൻ പരിധിയില്‍ ഷഹീദ് ദ്വാറിലാണ് സംഭവം.