ചാവക്കാട്:യുവാവിനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കടപ്പുറം മാട്ടുമ്മല്‍ ലണ്ടൻ റോഡില്‍ പരേതനായ കറുപ്പം വീട്ടില്‍ ഹംസയുടെ മകൻ ശനീദാണ് (35) മരിച്ചത്.വ്യാഴാഴ്ച രാവിലെ 11ഓടെയാണ് സംഭവം വീട്ടുകാര്‍ അറിയുന്നത്.
ബുധനാഴ്ച രാത്രി ഉറങ്ങാനായി റൂമില്‍ കയറി വാതിലടച്ച ശനീദ് രാവിലെ ഏറെ വൈകിയിട്ടും എഴുന്നേല്‍ക്കാതായതോടെ വാതില്‍ പൊളിച്ചാണ് അകത്ത് കടന്നത്.
ഏറെനാള്‍ ഗള്‍ഫിലായിരുന്ന ശനീദ് കുറച്ചുകാലമായി നാട്ടിലാണ്. വിവാഹമോചിതനാണ്.മൃതദേഹം ചാവക്കാട് താലൂക്കാശുപത്രിയില്‍. മാതാവ്: മൈമൂന. മകൻ: ഷാറൂഖ്.