KeralaNEWS

സഹകരണ സംഘം തട്ടിപ്പ് കേസില്‍ യുവതി അറസ്റ്റിൽ

കൊല്ലം:ബി.എസ്.എന്‍.എല്‍ എഞ്ചിനിയേഴ്‌സ് സഹകരണ സംഘം തട്ടിപ്പ് കേസില്‍ പ്രധാന ബിനാമിയായ യുവതി പിടിയിലായി. മുഖ്യപ്രതി ഗോപിനാഥിന്റെ ബിനാമി ഷീജാ കുമാരിയാണ് പിടിയിലായത്.

തട്ടിപ്പിന്റെ പണം ഗോപിനാഥിന്റെ നേതൃത്വത്തില്‍ പലയിടത്തായി നിക്ഷേപിച്ചതായി ക്രൈംബ്രാഞ്ചിന് സൂചന ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഷീജാ കുമാരിയെ ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്. കൊട്ടാരക്കര സ്വദേശിയാണ് ഷീജാ കുമാരി.

Signature-ad

കൊട്ടാരക്കരയിലും മാമ്ബുഴയിലും ഫിനാന്‍സ് കമ്ബനിയും സൂപ്പര്‍ മാര്‍ക്കറ്റുകളും ഇവര്‍ നടത്തുന്നുണ്ട്. ഈ സ്ഥാപനങ്ങളില്‍ സഹകരണ സംഘ തട്ടിപ്പില്‍ നിന്ന് നേടിയ പണം ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യങ്ങള്‍ ക്രൈം ബ്രാഞ്ച് അന്വേഷിച്ചുവരികയാണ്.

Back to top button
error: