രാത്രി പത്തിനു ശേഷവും പുതുപ്പള്ളി പള്ളിയിയിലെത്തുന്ന ജനക്കൂട്ടം കണ്ടിട്ടാണ് ആറ്റിങ്ങലിലുള്ള കമ്ബനി ടൂര്‍ പാക്കേജ് പ്രഖ്യാപിച്ചത്.ആറ്റിങ്ങല്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വിശ്വശ്രീ ടൂര്‍സ് ആന്റ് ട്രാവല്‍സ് ആണ് ആദ്യമായി ഇത്തരമൊരു പാക്കേജ് ഒരുക്കുന്നത്.
തീര്‍ത്ഥാടക പാക്കേജ് ഒരുക്കുന്ന തിരുവനന്തപുരത്തെ പ്രധാന ടൂര്‍ കമ്ബനിയാണ് വിശ്വശ്രീ. ആദ്യ യാത്ര നിശ്ചയിച്ചിരിക്കുന്നത് ശനിയാഴ്ചയാണ്. രാവിലെ 7 മണിക്ക് ആറ്റിങ്ങലില്‍ നിന്നും പുറപ്പെട്ട് പുതുപ്പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദര്‍ശനത്തിന് ശേഷം രാത്രി മടങ്ങിയെത്തും. ഒരാള്‍ക്ക് 500 രൂപയാണ് നിരക്ക്.
ഇതിനകം 20 പേര് ബുക്ക് ചെയ്തിട്ടുണ്ട്. വര്‍ഷങ്ങളായി കര്ക്കിടമാസത്തില് നാലമ്ബല ദര്‍ശനത്തിന് ടൂര്‍ പാക്കേജ് ഒരുക്കുന്നവരാണ് വിശ്വശ്രി.രാത്രി പത്തിന് ശേഷവും നിരവധി വാഹനങ്ങളിലായി നൂറുകണക്കിന് ആളുകള്‍ പുതുപ്പള്ളി പള്ളിയിലും ഉമ്മൻ ചാണ്ടിയുടെ കബറിലും എത്തുന്നത് കണ്ടതോടെയാണ് പുതിയ ആശയം ഇവര്‍ക്ക് കിട്ടിയത്.