തിരുവല്ല: വീട്ടിൽ മിനി ബാര്‍ നടത്തിയ 52കാരനെ എക്സൈസ് അറസ്റ്റു ചെയ്തു.നിരണത്താണ് സംഭവം.നിരണം വടക്കുഭാഗം തൈപറമ്ബില്‍ ടി.എസ്.സജീവാണ് പിടിയിലായത്.
ഇയാളില്‍നിന്ന് അര ലീറ്ററിന്റെ 113 കുപ്പി ഇന്ത്യൻ നിര്‍മ്മിത വിദേശമദ്യം പിടിച്ചെടുത്തു.പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിവിധ ബെവ്കോ ഔട്ട്ലെറ്റുകളില്‍നിന്നു പലപ്പോഴായി മദ്യം വാങ്ങി സൂക്ഷിക്കുകയായിരുന്നു രീതി. അവധി ദിവസങ്ങളില്‍ ഇരട്ടി വിലയ്ക്കാണു വിറ്റിരുന്നത്. വീടിന്റെ പരിസരത്തു നിന്നാണ് 40 കുപ്പി മദ്യം ലഭിച്ചത്. തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലില്‍ വീടിനുള്ളില്‍ ചാക്കില്‍കെട്ടി വച്ചിരുന്ന 73 കുപ്പി മദ്യവും 16000 ത്തോളം രൂപയും കണ്ടെടുത്തു.ഇയാളെ റിമാൻഡ് ചെയ്തു.