തിരുവനന്തപുരം:പാലക്കാട് ചാത്തൻകുളങ്ങര ഭഗവതി ക്ഷേത്രത്തിനോടനുബന്ധിച്ചുള്ള 68 ഏക്കര്‍ എൻഎസ്എസ് അനധികൃതമായി കൈവശം വെച്ചിരിക്കുകയാണെന്ന് മന്ത്രി എകെ ബാലൻ.ഇതിന് എൻഎസ്എസ് ജനറല്‍ സെക്രട്ടറി മറുപടി പറയണം.ആദ്യം സുകുമാരൻ നായര്‍ ചെയ്യേണ്ടത് ഗണപതി മുഖ്യ പ്രതിഷ്ഠയായ ക്ഷേത്രത്തിലെ ആ സ്വത്ത് തിരികെ നല്‍കുകയെന്നതാണ്.
സംഭവത്തിൽ ദേവസ്വം ബോര്‍ഡും ക്ഷേത്ര ഭാരവാഹികളും കേസ് കൊടുത്തിട്ടുണ്ടെന്നും എകെ ബാലൻ പറഞ്ഞു.സ്പീക്കറുടെ പ്രസംഗം ആരെയും വേദനിപ്പിക്കാൻ വേണ്ടിയായിരുന്നില്ല.സ്പീക്കര്‍ പറഞ്ഞത് ഇടതുപക്ഷ നയത്തിന്റെ ഭാഗമായിട്ടുള്ള കാര്യങ്ങളാണ്. അതിനെ വളച്ചൊടിച്ചാണ് പ്രതിഷേധമടക്കം സംഘടിപ്പിക്കുന്നത്.ഗണപതിയെ തൊട്ടപ്പോൾ ഇത്രയധികം അദ്ദേഹത്തിന് നൊന്തെങ്കിൽ ഗണപതി മുഖ്യ പ്രതിഷ്ഠയായ ക്ഷേത്രത്തിലെ സ്വത്ത് തിരികെ ക്ഷേത്രത്തിന് വിട്ടുകൊടുക്കാൻ അദ്ദേഹം മടിക്കുന്നതെന്തെന്നും എകെ ബാലൻ ചോദിച്ചു.