IndiaNEWS

5 മരണം;ഹരിയാനയിലെ നൂഹില്‍ സംഘർഷം തുടരുന്നു

ഗുഡ്ഗാവ്:ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷം തുടരുന്ന ഹരിയാനയിലെ നൂഹില്‍ 5 പേർ കൊല്ലപ്പെട്ടു.സംഘപരിവാര്‍ സംഘടനകളായ ബജ്റംഗദളും വിഎച്ച്‌പിയും സംഘടിപ്പിച്ച ബ്രിജ്മണ്ഡല്‍ ജലാഭിഷേക് യാത്രയെത്തുടര്‍ന്നാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.

 പശുക്കടത്ത് ആരോപിച്ച്‌ ഹരിയാനയില്‍ രണ്ടു യുവാക്കളെ ചുട്ടുകൊന്ന കേസിലെ പ്രതിയായ സംഘപരിവാര്‍ പ്രവര്‍ത്തകന്‍ മോനു മനേസറും സംഘവുമാണ് യാത്ര നയിച്ചത്. ഇതോടൊപ്പം ഒരു വിഎച്ച്‌പി പ്രവര്‍ത്തകന്‍ സമൂഹമാധ്യമത്തില്‍ പ്രകോപനപരമായ പോസ്റ്റിട്ടതും സംഘർഷത്തിന് വഴിയൊരുക്കി.

ഹരിയാനയില്‍ ന്യൂനപക്ഷങ്ങള്‍ കൂടുതലായുള്ള മേഖലകളിലൊന്നാണ് നൂഹ് ജില്ല.സംഘപരിവാറിന്റെ ജലാഭിഷേക് യാത്രയ്ക്ക് തിങ്കളാഴ്ച ഗുഡ്ഗാവില്‍നിന്നാണ് തുടക്കമായത്.എന്നാൽ എല്ലാവരും നൂഹ് ജില്ലയിൽ എത്തണമെന്ന് മോനു മനേസർ ആഹ്വാനം ചെയ്തിരുന്നു.നൂഹിലേക്ക് യാത്ര പ്രവേശിച്ചതിനു പിന്നാലെയാണ് സംഘര്‍ഷം.കൊലപാതക കേസിൽ പോലീസ് തിരയുന്ന ആളാണ് മോനു മനേസർ.ഘോഷയാത്രയ്ക്ക് പോലീസ് പ്രൊട്ടക്ഷനുമുണ്ടായിരുന്നു.

Signature-ad

സംഘർഷത്തിൽ രണ്ട് ഹോം ഗാർഡുകൾ ഉൾപ്പെടെ അഞ്ച് പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്.തിങ്കളാഴ്ച അര്‍ധരാത്രിയില്‍ ഗുരുഗ്രാമിലെ മുസ്ലിം പള്ളിക്കു നേരെയുണ്ടായ ആക്രമണത്തില്‍ ഒരു പുരോഹിതന്‍ ഉൾപ്പടെ രണ്ടു പേര്‍ മരിച്ചിരുന്നു പൊലീസുകാര്‍ക്ക് അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.നിരവധി വാഹനങ്ങളും കത്തിച്ചിട്ടുണ്ട്. മേഖലയില്‍  സംഘര്‍ഷം തുടരുന്നതിനിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബുധനാഴ്ചവരെ നൂഹ് ജില്ലയില്‍ ഇന്റര്‍നെറ്റ് വിച്ഛേദിക്കുകയും ചെയ്തു.

.

Back to top button
error: