2018ലെ പോക്സോ കേസില്‍ ഇയാളെ ഗാസിപൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒരു മാസം തടവില്‍ കഴിഞ്ഞ് ജാമ്യത്തിലിറങ്ങുകയും മുങ്ങുകയുമായിരുന്നു.
ഡല്‍ഹിയില്‍ പത്ത് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇയാളുടെ ക്രിമിനല്‍ പശ്ചാത്തലത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും എറണാകുളം റൂറല്‍ പോലീസ് അറിയിച്ചു.
അതേസമയം പ്രതിയുടെ പശ്ചാത്തലം തേടി ആലുവ സി.ഐ.മഞ്ജു ദാസിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം ബീഹാറിലേക്ക് തിരിച്ചതായാണ് സൂചന. റൂറല്‍ എസ്.പി വിവേക് കുമാറിന്റെ സഹപാഠിയായ ബീഹാറിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെയാണ് അന്വേഷണം.
പ്രതിയുടെ ക്രിമിനല്‍ പശ്ചാത്തലവും ആധാര്‍ കാര്‍ഡിന്റെ ആധികാരികതയും പരിശോധിക്കും. അസ്‌ഫാക്ക് ആലം, കെയര്‍ ഓഫ് നമുല്‍ ഹക്ക്, വാര്‍ഡ് നമ്ബര്‍ 4, കോറാഗാഹ്, അറാന, ബീഹാര്‍ എന്ന ആധാര്‍ കാര്‍ഡ് വിലാസത്തിലെ നമുല്‍ ഹക്കില്‍ നിന്ന് കൂടുതല്‍ വിവരം ലഭിക്കുമെന്നാണ് പൊലീസ് പ്രതീക്ഷ.