ഗുവാഹത്തി:സ്കൂള്‍ ഗ്രൗണ്ടില്‍ ആയുധ പരിശീലന ക്യാമ്ബ് സംഘടിപ്പിച്ച് രാഷ്ട്രീയ ബജ്റംഗ് ദള്‍.അസമിലെ ദരംഗ് ജില്ലയിലാണ് സംഭവം.
തോക്കുകളുടെ ഉപയോഗം, ആയോധന കലകള്‍, സ്വയം പ്രതിരോധം എന്നിവ യുവാക്കളെ പരിശീലിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്.ഇതിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
‘ലൗ ജിഹാദിനെ’ നേരിടാൻ കേഡര്‍മാരെ പരിശീലിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ക്യാമ്ബ് എന്നാണ് വിശദീകരണം.ജൂലൈ 24 മുതല്‍ 30 വരെയായിരുന്നു പരിശീലന ക്യാമ്ബ്. 350 ഓളം യുവാക്കള്‍ ക്യാമ്ബില്‍ പങ്കെടുത്തു.
അതേസമയം ക്യാമ്ബിന്റെ സംഘാടകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയ്ക്ക് കത്തയച്ചു.