കോഴിക്കോട് ജില്ലയില്‍ ഷിഗെല്ല വൈറസ് പടര്‍ന്ന് പിടിക്കുകയാണ്. ഇപ്പോഴിതാ ഒന്നരവയസ്സുകാരനും രോഗം സ്ഥിരീകരിച്ചതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
ഫറോക്ക് കല്ലമ്പാറ സ്വദേശിയായ ഒന്നരവയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്.
കുട്ടി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
വെള്ളത്തിലൂടെയാണ് രോഗവ്യാപനമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഈ മേഖലയില്‍ 110 കിണറുകള്‍ ശുചീകരിച്ചിട്ടുണ്ട്. നേരത്തേ, മായനാട് കോട്ടാംപറമ്പ് ഭാഗത്തെ രണ്ടു കിണറുകളില്‍ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടതായി ആരോഗ്യ വകുപ്പിന് പ്രാഥമിക വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം 5 കിണറുകളിലെ വെള്ളം എടുത്ത് മലാപ്പറമ്പിലെ റീജനല്‍ അനലിറ്റിക്കല്‍ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിന്റെ അന്തിമ റിപ്പോര്‍ട്ട് ലഭിക്കാന്‍ 4 ദിവസം കൂടി കഴിയും. സാംപിള്‍ എടുത്തതുള്‍പ്പെടെ നാനൂറോളം കിണറുകളില്‍ ഇതിനകം സൂപ്പര്‍ ക്ലോറിനേഷനും നടത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.
അതേസമയം, ഇതുവരെ ജില്ലയില്‍ ജില്ലയില്‍ പത്തുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 39 പേരാണ് കോട്ടാംപറമ്പ് പ്രദേശത്ത് ഷിഗെല്ല ലക്ഷണങ്ങളോടെ വീടുകളില്‍ ചികിത്സയിലുള്ളത്.