Lead NewsNEWS

പ്രിയങ്കയും കോണ്‍ഗ്രസ്​ എം.പിമാരും അറസ്റ്റില്‍

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ അനുമതി നിഷേധിച്ചതോടെ പ്രതിഷേധിച്ച കോണ്‍ഗ്രസ് എം.പിമാരെ അറസ്റ്റ്​ ചെയ്​തു. വിജയ് ചൗക്ക് മുതല്‍ രാഷ്ട്രപതി ഭവന്‍ വരെ നടത്താനിരുന്ന മാര്‍ച്ചിന് ഡല്‍ഹി പൊലീസ്​ അനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്ന്​ മാര്‍ച്ചില്‍ പങ്കെടുത്ത പ്രിയങ്ക വദ്ര ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി പോലീസിന്റേതാണ് നടപടി. പ്രിയങ്ക ഉള്‍പ്പടെയുളള നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കാന്‍ ആരംഭിച്ചതോടെ മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായി.

പ്രിയങ്കയെ അറസ്റ്റ് ചെയ്ത് പോലീസ് വാഹനത്തില്‍ കയറ്റിയെങ്കിലും പ്രവര്‍ത്തകര്‍ വാഹനത്തിന് മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകരെ പോലീസ് പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്ത് നീക്കി. വലിച്ചിഴച്ചാണ് പ്രവര്‍ത്തകരെ വാഹനത്തിലേക്ക് കയറ്റിയത്.

Signature-ad

മാര്‍ച്ചിനൊടുവില്‍ രാഷ്ട്രപതിയെക്കൊണ്ട് രണ്ട് കോടി കര്‍ഷകര്‍ ഒപ്പിട്ട നിവേദനം സമര്‍പ്പിക്കായിരുന്നു പരിപാടി. എന്നാല്‍ പ്രതിഷേധമാര്‍ച്ചിന് അനുമതി നല്‍കാനാവില്ലെന്നും രാഹുല്‍ ഗാന്ധി, ​ഗുലാംനബി ആസാദ്​, അധീര്‍ രഞ്​ജന്‍ ചൗധരി എന്നീ മൂന്ന് നേതാക്കള്‍ക്ക് രാഷ്ട്രപതിയെ സന്ദര്‍ശിക്കാമെന്നും പൊലീസ് വ്യക്തമാക്കി. കോണ്‍ഗ്രസ് ആസ്ഥാനത്തിന് സമീപം 144 പ്രഖ്യാപിച്ചിട്ടുമുണ്ട്.

Back to top button
error: