കൊച്ചി കേരളത്തിൽ സോഷ്യല്‍ മീഡിയ മുന്നേറ്റം അനിവാര്യമെന്ന് സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.ബി.ജെ.പി സംസ്ഥാന സോഷ്യല്‍ മീഡിയ യോഗം എറണാകുളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്രസര്‍ക്കാരിനും ബി.ജെ.പിക്കുമെതിരെ കേരളത്തില്‍ വൻതോതിലുള്ള കള്ളപ്രചാരണങ്ങളാണ്
നടക്കുന്നത്.മുഴുവൻ മുൻനിര മാദ്ധ്യമങ്ങളും എതിരായിരുന്ന സമയത്തും നവമാദ്ധ്യമങ്ങളെ ഉപയോഗിച്ചാണ് നരേന്ദ്ര മോദി 2014ലെ പൊതുതിരഞ്ഞെടുപ്പില്‍ വിജയിച്ചത്. വരുന്ന പൊതുതിരഞ്ഞെടുപ്പ് നിര്‍ണായകമാണ്. അഴിമതി എന്ന ഒരൊറ്റ ആശയം മുൻനിര്‍ത്തി പ്രവര്‍ത്തിക്കുന്ന പ്രതിപക്ഷത്തെ തോല്പിക്കേണ്ടത് ഇന്ത്യയുടെ ആവശ്യമാണെന്നും സുരേന്ദ്രൻ പറഞ്ഞു.
ഐ.ടി – സോഷ്യല്‍ മീഡിയ കണ്‍വീനര്‍ എസ്. ജയശങ്കര്‍ അദ്ധ്യക്ഷത വഹിച്ചു. സോഷ്യല്‍ മീഡിയ പ്രഭാരി കെ.വി.എസ്. ഹരിദാസ് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. എറണാകുളം ഐടി – സോഷ്യല്‍ മീഡിയ കണ്‍വീനര്‍ സേതുരാജ് സ്വാഗതം പറഞ്ഞു.