LIFEMovie

മൂക്ക് ഭംഗിയുള്ളതാണെന്നും താരം പ്ലാസ്റ്റിക് സര്‍ജറി ചെയ്‍തതാണോയെന്നും ആരാധകർ; പ്രതികരിച്ച് അമൃത സുരേഷ്

ഗായിക അമൃത സുരേഷ് പലപ്പോഴും തന്റെ വിശേഷങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവയ്‍ക്കാറുണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ വരുന്ന പ്രതികരണങ്ങളിൽ താരം ചിലപ്പോഴൊക്കെ മറുപടി നൽകാറുമുണ്ട്. അമൃത സുരേഷ് മൂക്കിനെ കുറിച്ചുള്ള സംശയങ്ങൾക്കാണ് മറുപടി നൽകിയിരിക്കുന്നത്. പ്ലാസ്റ്റിക് സർജറി ചെയ്‍തിട്ടില്ലെന്ന് വ്യക്തമാക്കുകയാണ് താരം സാമൂഹ്യ മാധ്യമത്തിലൂടെ.

അമൃത സുരേഷിന്റെ മൂക്ക് ഭംഗിയുള്ളതാണെന്നും താരം പ്ലാസ്റ്റിക് സർജറി ചെയ്‍തതാണോയെന്നൊക്കെ ആരാധകർ സാമൂഹ്യ മാധ്യമങ്ങളിൽ ചോദിക്കാറുണ്ട്. എന്നാൽ യഥാർഥ മൂക്കാണ് എന്നാണ് താരം ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. അമൃത സുരേഷ് ഇൻസ്റ്റഗ്രാമിലൂടെയാണ് ആരാധകരുടെ സംശയത്തിന് വ്യക്തത വരുത്തിയിരിക്കുന്നത്. ഫോട്ടോയും പങ്കുവെച്ചായിരുന്നു അമൃതയുടെ മറുപടി.

Signature-ad

അമൃത സുരേഷ് മലയാളികൾക്ക് പ്രിയപ്പെട്ട സിനിമാ ഗായികയാണ്. ഐഡിയ സ്റ്റാർ സിംഗറിലൂടെയായിരുന്നു അമൃത ആദ്യം തിളങ്ങിയത്. തുടർന്ന് നിരവധി ശ്രദ്ധയാകർഷിച്ച മലയാള ചിത്രങ്ങളുടെ ഗായികയായി അമൃത പ്രേക്ഷകരുടെ ഇഷ്‍ടം നേടി. സ്വന്തം മ്യൂസിക് വീഡിയോകളുമായും അമൃത രംഗത്ത് എത്തുകയും ഹിറ്റാകുകയും ചെയ്‍തു. ഗാനരചയിതാവായും അമൃത സുരേഷ് തിളങ്ങിയിരുന്നു. ‘വാമനപുരി’യിലെ ഗാനത്തോടെയാണ് അമൃത ആദ്യമായി സിനിമാ പിന്നണി ഗായികയായ അമൃത സുരേഷ് ‘കബഡി കബഡി’, ‘പുള്ളിമാൻ’, ‘ദ ഹിറ്റ്‍ലിസ്റ്റ്’, ‘വിളക്കുമരം’, ‘ക്രോസ് റോഡ്’, ‘സുല്ല്’, ‘സൂഫിയും സുജാത’യും തുടങ്ങിയ സിനിമകളിലും പാടുകയും ചില പ്രൊജക്റ്റുകളിൽ സംഗീത സംവിധായികയായി പ്രവർത്തിക്കുകയും ചെയ്‍തിട്ടുണ്ട്. അമൃത സ്റ്റേഷ് ഷോകളിലും സജീവമാണ്.

മകൾ പാപ്പുവിന് ഒന്നിച്ചുള്ള ഒരു വീഡിയോ അമൃത സുരേഷ് അടുത്തിടെ പങ്കുവെച്ചത് ഹിറ്റായി മാറിയിരുന്നു. ‘ഓമന തിങ്കൾ കിടാവോ’യെന്ന ഗാനവും വീഡിയോയിൽ കേൾക്കാം. മകളും അമ്മയും ശാശ്വതമായ സ്‍നേഹമാണെന്നാണ് വീഡിയോയ്‍ക്ക് ലഭിച്ച കമന്റുകൾ. മകൾ പാപ്പുവിന്റെ വിശേഷങ്ങൾ മുമ്പും താരം പങ്കുവെച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: