CrimeNEWS

മദ്യപിച്ച് സഹയാത്രികന്റെ ലൈംഗീകാതിക്രമം; 9 മണിക്കൂര്‍ യാത്രയ്ക്കൊടുവില്‍ പരാതിയുമായി അമ്മയും മകളും

ന്യൂയോര്‍ക്ക്: മദ്യപാനിയായ യാത്രക്കാരന്‍ വിമാനത്തില്‍വച്ച് അമ്മയെയും മകളെയും ഒന്‍പതു മണിക്കൂറോളം ലൈംഗികാതിക്രമത്തിന് ഇരയാക്കി. ഡെല്‍റ്റ എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം. വിമാന കമ്പനിയുടേത് കടുത്ത അനാസ്ഥയാണെന്നും നഷ്ടപരിഹാരമായി 2 മില്യന്‍ ഡോളര്‍ നല്‍കണമെന്നും ആവശ്യപ്പെട്ട് വിമാനക്കമ്പനിക്കെതിരെ കേസ് ഫയല്‍ ചെയ്തു.

ന്യൂയോര്‍ക്കില്‍ നിന്ന് ഏതന്‍സിലേക്കു പോകുകയായിരുന്ന വിമാനത്തിലായിരുന്നു സംഭവം. പലതവണ പരാതി നല്‍കിയെങ്കിലും വിമാന ജീവനക്കാരുടെ ഭാഗത്തുനിന്ന് യാതൊരു ഇടപെടലും ഉണ്ടായില്ലെന്ന് പരാതിയില്‍ പറയുന്നു. മാത്രമല്ല, ജീവനക്കാര്‍ ഇയാളെ വീണ്ടും മദ്യപിക്കാന്‍ അനുവദിച്ചു.

Signature-ad

മദ്യപിച്ചയാള്‍ അക്രമത്തിനിരയായവരെ അനുചിതമായ രീതിയില്‍ സ്പര്‍ശിച്ചെന്നും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. മദ്യപിച്ച് വിമാനത്തില്‍ കയറിയ പ്രതിക്ക് വിമാനത്തിലെ ജീവനക്കാര്‍ വീണ്ടും മദ്യം നല്‍കി എന്നും പരാതിക്കാര്‍ ആരോപിച്ചു. മദ്യപിച്ച പ്രതി തൊട്ടടുത്തിരിക്കുന്ന അമ്മയോടും 16 വയസ്സുള്ള മകളോടും സംസാരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അവര്‍ ഇയാളെ അവഗണിച്ചു.

തുടര്‍ന്ന് അക്രമാസക്തനായ ഇയാള്‍ ശരീരത്തില്‍ സ്പര്‍ശിച്ചു. മോശം ആംഗ്യങ്ങള്‍ കാണിച്ചു. തുടര്‍ന്ന് അമ്മയുടെയും മകളുടെയും മേല്‍വിലാസം തിരക്കി. കൈകളില്‍ പിടിച്ചു വലിച്ചതായും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.

മറ്റു യാത്രക്കാര്‍ ഇടപെടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ അവരോടും മോശമായി പെരുമാറി. തുടര്‍ന്ന് സ്ത്രീ വിമാനത്തിലെ ജീവനക്കാരോട് പരാതി പറഞ്ഞെങ്കിലും ശാന്തമായി ഇരിക്കാനാണ് അവര്‍ ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് സ്ത്രീയും മകളും വിമാനക്കമ്പനിക്കെതിരെ പരാതി നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: