IndiaNEWS

കേന്ദ്ര സര്‍ക്കാറിന്റെ വ്യാജ അവകാശ വാദങ്ങള്‍ പൊളിച്ചടുക്കി; കുടുംബാരോഗ്യ സർവെ തലവനെ പുറത്താക്കി

ന്യൂഡൽഹി:കേന്ദ്ര സര്‍ക്കാറിന്റെ വ്യാജ അവകാശ വാദങ്ങള്‍ പൊളിച്ചടുക്കിയ കുടുംബാരോഗ്യ സർവെ തലവനെ പുറത്താക്കി.

ഐ.ഐ.പി.എസ് ഡയറക്ടര്‍ ഡോ. കെ.എസ്. ജെയിംസിനെ ആണ് പുറത്താക്കിയത്.ശൗചാലയങ്ങള്‍, പാചകവാതകം, വിളര്‍ച്ച തുടങ്ങിയവ സംബന്ധിച്ച്‌ പൊള്ളയായ വാദങ്ങള്‍ക്ക് വിരുദ്ധമായി സര്‍വേഫലം പുറത്തുവിട്ടതിന് പിന്നാലെയാണ് നടപടി.

ഈയിടെ ഐ.ഐ.പി.എസ് നടത്തിയ അഞ്ചാമത് ദേശീയ കുടുംബാരോഗ്യ സര്‍വേ ഫലം സര്‍ക്കാറിന്റെ അവകാശവാദങ്ങള്‍ക്ക് എതിരായിരുന്നു.

Signature-ad

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള സ്ഥാപനമാണ് ഇൻറര്‍നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ പോപ്പുലേഷൻ സയൻസസ്. ദേശീയ കുടുംബാരോഗ്യ സര്‍വേ അടക്കം തയ്യാറാക്കുന്നതിന്റെ ചുമതല ഇവര്‍ക്കാണ്. മുംബൈ ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി 2018ലാണ് ജെയിംസ് നിയമിതനായത്. ഹാര്‍വാര്‍ഡ് സെന്റര്‍ ഫോര്‍ പോപ്പുലേഷൻ ആൻഡ് ഡെവലപ്‌മെന്റില്‍ നിന്ന് പോസ്റ്റ്ഡോക്ടറല്‍ ബിരുദം നേടിയ ഇദ്ദേഹം നേരത്തെ ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ജനസംഖ്യാ പഠന വിഭാഗം പ്രഫസറായിരുന്നു.

Back to top button
error: