KeralaNEWS

അഫ്സാനയുടെ മൊഴിയെ തുടര്‍ന്ന് പോലീസ് വീട് പൊളിച്ചു; നഷ്ടപരിഹാരം നൽകണമെന്ന് വീട്ടുടമ

പത്തനംതിട്ട:കലഞ്ഞൂരില്‍ നിന്ന് ഒന്നര വര്‍ഷം മുന്‍പ് കാണാതായ നൗഷാദിനെ (36) തൊടുപുഴ തൊമ്മൻകുത്ത് ഭാഗത്ത് നിന്ന് കണ്ടെത്തിയതിലൂടെ വലിയൊരു തലവേദന ഒഴിഞ്ഞെന്ന് കരുതിയിരുന്ന കേരള പോലീസിന് കാത്തിരിക്കുന്നത് അതിലും വലിയ തലവേദന.

അഫ്സാനയുടെ മൊഴിയെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനക്കിടെയുണ്ടായ നാശനഷ്ടത്തില്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് വീട്ടുടമ വടക്കത്തുകാവ് പാലമുറ്റത്ത് ബിജുകുമാര്‍ രംഗത്തെത്തി.

തന്റെ വീടിന്‍റെ അടുക്കള മുഴുവന്‍ പൊളിച്ച്‌ ഇട്ടിരിക്കുകയാണ്. ജനലും കതകും അടിച്ച്‌ പൊളിച്ചിട്ടുണ്ട്. 50000 രൂപയുടെ നഷ്ടമെങ്കിലും സംഭവിച്ചിട്ടുണ്ട്.പോലീസ് നഷ്ടപരിഹാരം നല്‍കാത്ത സാഹചര്യത്തില്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാനാണ് ബിജുവിന്‍റെ തീരുമാനം.

Signature-ad

നൗഷാദിനെ കൊന്ന് കുഴിച്ചുമൂടിയതാണെന്ന ഭാര്യ അഫ്സാനയുടെ മൊഴിയെ ചുറ്റിപ്പറ്റി മുന്നോട്ട് പോയ പോലീസ് അന്വേഷണമാണ് ബിജുവിന്റെ വീടുപൊളിക്കലിൽ എത്തിയത്.ഒടുവില്‍ നൗഷാദിനെ ജീവനോടെ കണ്ടെത്തുകയും ചെയ്തു.

Back to top button
error: