തൃശൂര്‍: പെരിങ്ങല്‍ക്കുത്ത് കെഎസ്ഇബി ക്വാര്‍ട്ടേഴ്സില്‍ ആദിവാസി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആനപ്പാന്തം സ്വദേശി ഗീത (40) ആണ് മരിച്ചത്. ഗീതയുടെ മരണം കൊലപാതകമാണെന്നാണ് സംശയം. സംഭവത്തെക്കുറിച്ച് വ്യക്തത വരാന്‍ ഭര്‍ത്താവ് സുരേഷിനെ ചോദ്യം ചെയ്യണമെന്ന് പോലീസ് പറഞ്ഞു.
ഇന്ന് രാവിലെയാണ് യുവതിയെ ക്വാട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. കൊലപാതകമെന്നാണ് പ്രാഥമിക നിയമനം. സംഭവത്തില്‍ ഭര്‍ത്താവ് സുരേഷിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കത്തിലാണ് പോലീസ്. ഇന്നലെ ഇരുവരും തമ്മില്‍ വഴക്കുണ്ടായതായി പോലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. മൃതദേഹം കണ്ടതിന് ശേഷം സുരേഷിനെ തെരഞ്ഞെങ്കിലും ഇയാളെ കണ്ടെത്താനായിട്ടില്ല. ഇയാള്‍ കാട് കയറിയിട്ടുണ്ടാവും എന്ന നിഗമനത്തിലാണ് പോലീസ്. ഇയാള്‍ക്കു വേണ്ടി പോലീസ് അന്വേഷണം നടത്തിവരികയാണ്.
ഗീതയുടെ കഴുത്തിലാണ് പ്രത്യക്ഷത്തില്‍ പരിക്കുള്ളതായി കാണുന്നത്. അതുകൊണ്ട് തന്നെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന നിഗമനത്തിലാണ് നിലവില്‍ പോലീസ്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ആരംഭിക്കും. ഇതിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. അതേസമയം, സുരേഷിന് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.