CrimeNEWS

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; ക്രൈംബ്രാഞ്ച് സിഐക്കെതിരെ കേസ്

മലപ്പുറം: വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ കേസെടുത്തു. തൃശൂര്‍ ക്രൈംബ്രാഞ്ച് സിഐ എ.സി.പ്രമോദിനെതിരെ കുറ്റിപ്പുറം പോലീസാണ് കേസെടുത്തത്. ആലപ്പുഴ സ്വദേശിനിയാണ് പരാതി നല്‍കിയത്.

കുറ്റിപ്പുറം സിഐ ആയിരുന്ന പ്രമോദിനെ ഒരു മാസം മുമ്പ് തൃശൂരിലേക്ക് സ്ഥലം മാറ്റിയിരുന്നു. പ്രമോദ് വിവാഹ വാഗ്ദാനം നല്‍കി തുടര്‍ച്ചയായി പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. കോഴിക്കോട്, മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി, കുറ്റിപ്പുറം സ്റ്റേഷനുകളില്‍ സിഐയായിരിക്കെയാണ് പ്രമോദ് പീഡിപ്പിച്ചതെന്ന് യുവതി പരാതിയില്‍ വ്യക്തമാക്കുന്നു.

Signature-ad

വനിതാ സ്റ്റേഷനിലാണ് യുവതി സിഐക്കെതിരെ ആദ്യം പരാതി നല്‍കിയത്. തുടര്‍ന്ന് കേസ് കുറ്റിപ്പുറം പോലീസിന് കൈമാറുകയായിരുന്നു.

 

Back to top button
error: