CrimeNEWS

ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ മറവില്‍ ഭിന്നശേഷിക്കാരിക്ക് പീഡനം; ഓണ്‍ലൈന്‍ ‘നന്മമരം’ അറസ്റ്റില്‍

മലപ്പുറം: വയനാട് സ്വദേശിനിയായ ഭിന്നശേഷിക്കാരിയെ കാരുണ്യപ്രവര്‍ത്തനങ്ങളുടെ മറവില്‍ പീഡിപ്പിച്ചെന്ന കേസില്‍ പ്രതി അറസ്റ്റില്‍.
പെരിന്തല്‍മണ്ണ ജൂബിലിയില്‍ താമസക്കാരനായ വെട്ടത്തൂര്‍ അലനല്ലൂര്‍ സ്വദേശി താന്നിക്കാട്ടില്‍ സെയ്ഫുള്ള(47)യെ ആണ് പെരിന്തല്‍മണ്ണ പോലീസ് പോലീസ് അറസ്റ്റുചെയ്തത്. വയനാട്ടില്‍നിന്ന് ആംബുലന്‍സില്‍ ചൊവ്വാഴ്ച രാത്രിയോടെ പരാതിക്കാരിയെ പെരിന്തല്‍മണ്ണയിലെത്തിച്ച് മൊഴിയെടുത്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന്് പോലീസ് അറിയിച്ചു. നിയമപരമായ തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി വിശദമായ അന്വേഷണം നടത്തും.

പോലീസ് കസ്റ്റഡിയിലെടുത്തിരുന്ന സെയ്ഫുള്ളയെ രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. പരിശോധനയില്‍ പ്രശ്‌നങ്ങളില്ലെന്നതിന്റെ അടിസ്ഥാനത്തില്‍ തിരികെ സ്റ്റേഷനിലെത്തിച്ചു.

Signature-ad

പ്രതിയുടെ നേതൃത്വത്തില്‍ മുന്നൂറോളം പേരടങ്ങുന്ന വാട്‌സ്ആപ്പ് കൂട്ടായ്മയിലൂടെ ഭിന്നശേഷിക്കാരെ സഹായിക്കുകയും മാനസിക ഉല്ലാസത്തിനായി യാത്രകള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. കാരുണ്യപ്രവര്‍ത്തനങ്ങളുടെ മറവില്‍ യുവതിയെ പീഡിപ്പിച്ചതായും ഭീഷണിപ്പെടുത്തിയതായും വയനാട് മാനന്തവാടിയിലാണ് കഴിഞ്ഞദിവസം പരാതി നല്‍കിയത്.

Back to top button
error: