IndiaNEWS

കഴിഞ്ഞ ഒരു വർഷത്തിനിടെ ഇന്ത്യയിലെ ബാങ്കുകള്‍ കിട്ടാക്കടമായി എഴുതിത്തള്ളിയത് 2.09 ലക്ഷം കോടി രൂപ !!

ന്യൂഡൽഹി:കഴിഞ്ഞ ഒരു വർഷത്തിനിടെ ഇന്ത്യയിലെ ബാങ്കുകള്‍ കിട്ടാക്കടമായി എഴുതിത്തള്ളിയത് 2.09 ലക്ഷം കോടി രൂപ !!

വിവരാവകാശ പ്രകാരം റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ 10.57 ലക്ഷം കോടി രൂപയാണ് കിട്ടാക്കടമെന്ന നിലയില്‍ വായ്പയായി ബാങ്കുകള്‍ എഴുതിത്തള്ളിയത്.

വിവരാവകാശ വിവരങ്ങള്‍ പ്രകാരം മുൻ സാമ്ബത്തിക വര്‍ഷത്തേക്കാള്‍ കൂടുതലാണിത്. 2022 ല്‍ 174,966 കോടി രൂപയും 2021 സാമ്ബത്തിക വര്‍ഷത്തില്‍ 202,781 കോടി രൂപയുമായിരുന്നു ബാങ്കുകള്‍ എഴുതിത്തള്ളിയ വായ്പകള്‍.

Signature-ad

കിട്ടാക്കടമാക്കി ബാങ്കുകള്‍ ഇത്തരത്തില്‍ വായ്പ എഴുതിത്തള്ളിയാല്‍ അത് ബാങ്കിന്റെ അസറ്റ് ബുക്കില്‍ നിന്ന് നീക്കം ചെയ്യും. കടം വാങ്ങുന്നയാള്‍ വായ്പ തിരിച്ചടയ്ക്കുന്നതില്‍ പരാജയപ്പെടുമ്ബോഴാണ് ബാങ്കുകള്‍ ഈ നടപടി കൈക്കൊള്ളുന്നത്.എഴുതിത്തള്ളിയ തുക ലാഭത്തില്‍ നിന്ന് കുറയ്ക്കുന്നതിനാല്‍ ബാങ്കിന്റെ നികുതി ബാധ്യതയും കുറയും. ബാങ്കുകള്‍ പ്രതിവര്‍ഷം വായ്പ എഴുത്തിത്തളളുന്നത് ഇക്കാരണത്താല്‍ കൂടിയാണ്.

Back to top button
error: