ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആന്‍ഡമാന്‍ നിക്കോബാറിലെ വീര്‍ സവര്‍ക്കര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മേല്‍ക്കൂരയുടെ സീലിങ് തകര്‍ന്നു. കനത്ത മഴയും കാറ്റും മൂലമാണ് സീലിങ് തകര്‍ന്നതെന്നാണ് റിപ്പോർട്ടുകൾ.
പ്രധാനമന്ത്രി നരേന്ദ്രമോദി അഞ്ചുദിവസങ്ങള്‍ക്ക് മുന്‍പാണ് വിമാനത്താവളം ഉദ്ഘാടനം ചെയ്തത്.