കണ്ണൂർ:കനത്ത മഴയില്‍ കോളയാട് നിര്‍മാണത്തിലിരിക്കുന്ന ഇരുനില വീട് തകര്‍ന്നു. 2,600 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടിന്റെ മേല്‍ക്കൂര കോണ്‍ക്രീറ്റിംഗ് ഒരാഴ്ച മുമ്ബ് പൂര്‍ത്തിയായതായിരുന്നു.
ചിത്താരി ബാബുവിന്റെ ഉടമസ്ഥതയിലുള്ളതാണ് വീട്.ജില്ലയിലെ മലയോര മേഖലകളില്‍ ഇന്നലെ മുതൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. മരങ്ങള്‍ വീണതിനെ തുടര്‍ന്ന് നിരവധി വീടുകൾക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
ജില്ലയിൽ ഇന്നും നാളെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.