ബിജെപി സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ കുക്കികള്‍ക്കെതിരെ മെയ്തെയ് വിഭാഗത്ത ഉപയോഗിച്ച് നടക്കുന്ന അക്രമമാണ് മണിപ്പുരില്‍ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.24 മണിക്കൂറിനുള്ളില്‍ പരിഹരിക്കാവുന്ന പ്രശ്‌നമാണ് ബീരേന്‍സിംഗ് വഷളാക്കി ഈ രീതിയിലെത്തിച്ചതെന്നും സിപിഐഎം ആരോപിച്ചു.
കലാപത്തിന്‍റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി എന്‍. ബിരേന്‍സിംഗ് രാജിവയ്ക്കണം. കുക്കി സ്ത്രീകളെ നഗ്നരാക്കിയിട്ടും നിരവധി കൊലപാതകങ്ങള്‍ നടന്നിട്ടും മുഖ്യമന്ത്രി ഒന്നും ചെയ്തിട്ടില്ല.സ്ത്രീകളെ ക്രൂര ബലാത്സംഗത്തിനിരയാക്കി നഗ്നരായി നടത്തിയതിന് സമാനമായ നിരവധി സംഭവങ്ങള്‍ മുൻപും സംഭവിച്ചിട്ടുണ്ട്. കുക്കി വനിതകള്‍ക്കു നേരെ നടന്ന അതിക്രമത്തിന്‍റെ വീഡിയോ പുറത്തായിട്ടും രണ്ടുദിവസം മുൻപ്മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അതേക്കുറിച്ച് സംസാരിച്ചത്.ഇന്റർനെറ്റ് കട്ട് ചെയ്തതോടെ ആരും ഒന്നും അറിയില്ലെന്നാണ് അദ്ദേഹം കരുതിയത്.
സര്‍ക്കാര്‍ സേനയുടെ നാലായിരത്തോളം അത്യാധുനിക ആയുധങ്ങളാണ് മെയ്തെയ് തീവ്രവാദികള്‍ കൈയടക്കിയത്.എന്നിട്ടും മൗനമാണ് ആഭ്യന്തര മന്ത്രി അടക്കമുള്ളവർ പുലർത്തുന്നത്.ആര്‍എസ്‌സ് പിന്തുണയുള്ള ആറംബായ് ടെങ്കോള്‍ ഉൾപ്പടെയുള്ള സംഘടനകളുടെ നേതൃത്വത്തിലാണ് മണിപ്പുരില്‍ ക്രിസ്ത്യന്‍ പള്ളികള്‍ തകര്‍ത്തത്. ഇംഫാല്‍ താഴ്‌വരിയിലെ ഭൂരിപക്ഷമായ മെയ്തെയ് വിഭാഗമാണ് ഇവിടുത്തെ അച്ചടി, ദൃശ്യ മാധ്യമങ്ങളെ നിയന്ത്രിക്കുന്നത്.ഇവര്‍ എഴുതുന്ന നുണ വാര്‍ത്തകളാണ് സമൂഹ മാധ്യമങ്ങളിലടക്കം വരുന്നത്.മണിപ്പുരിനെക്കുറച്ച്
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമര്‍ശനവുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ട് രംഗത്തെത്തി. സംഘര്‍ഷഭരിതമായ മണിപ്പുര്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി തയാറാകാത്തതിനെ ഗെലോട്ട് വിമര്‍ശിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി, കര്‍ണാടകയിലും രാജസ്ഥാനിലും എത്തി. എന്നാല്‍ മണിപ്പുരിലേക്കു തിരിഞ്ഞുനോക്കിയില്ല. അവിടെ കോണ്‍ഗ്രസ് സര്‍ക്കാരാണു ഭരിച്ചിരുന്നതെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി ?
മണിപ്പുരില്‍ 100 ബലാത്സംഗക്കേസുകള്‍ ഉണ്ടായെന്ന് മുഖ്യമന്ത്രി ബിരേന്‍ സിങ് തന്നെ സമ്മതിച്ചുവെന്ന് ഗെലോട്ട് പത്രസമ്മേളനത്തില്‍ പറഞ്ഞു. എന്താണു മണിപ്പുരില്‍ നടക്കുന്നത്. അവിടെ സര്‍ക്കാര്‍ സംവിധാനം പൂര്‍ണമായി പരാജയപ്പെട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രി ഒരുവട്ടം മണിപ്പുര്‍ സന്ദര്‍ശിച്ചു. അതിനു ശേഷവും കൊലപാതകവും ബലാത്സംഗവും തുടര്‍ക്കഥയാണ്. ഔപചാരികതയുടെ പേരില്‍ കുറച്ചു നിമിഷങ്ങള്‍ മാത്രം മണിപ്പുരിനെക്കുറിച്ചു പ്രതികരിക്കുകയാണ് പ്രധാനമന്ത്രി ചെയ്തത്. അവിടം സന്ദര്‍ശിക്കാന്‍ പോലും പ്രധാനമന്ത്രി തയാറായില്ലെന്നും ഗെലോട്ട് കുറ്റപ്പെടുത്തി.