CrimeNEWS

മലയാളി വിദ്യാര്‍ഥി യുഎസില്‍ വെടിയേറ്റ് മരിച്ചു; കൊല്ലപ്പെട്ടത് കൈപ്പുഴ സ്വദേശി

കോട്ടയം: മലയാളി വിദ്യാര്‍ഥി യുഎസിലെ കാലിഫോര്‍ണിയയില്‍ വെടിയേറ്റു മരിച്ചു. കോട്ടയം കൈപ്പുഴ കാവില്‍ സണ്ണിയുടെ മകന്‍ ജാക്‌സണ്‍ (17) ആണ് കൊല്ലപ്പെട്ടത്.

കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. വെള്ളിയാഴ്ച വൈകിട്ട് സണ്ണിയുടെ കൈപ്പുഴയിലെ സഹോദരിക്കാണ് കുട്ടി കൊല്ലപ്പെട്ടതായുള്ള സന്ദേശം ലഭിച്ചത്.

Signature-ad

കുട്ടിയുടെ അമ്മ റാണി യുഎസില്‍ നഴ്‌സാണ്. സംസ്‌കാര ചടങ്ങുകള്‍ യുഎസില്‍ തന്നെ നടത്തുമെന്ന് കുടുംബം അറിയിച്ചു. 1992ല്‍ യുഎസില്‍ എത്തിയ സണ്ണി കുടുംബസമേതം കാലിഫോര്‍ണിയയിലാണ് താമസം. സഹോദരങ്ങള്‍: ജ്യോതി, ജോഷ്യാ, ജാസ്മിന്‍.

Back to top button
error: