KeralaNEWS

മമ്മൂട്ടി സ്വന്തമാക്കിയത് എട്ടാമത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം

തിരുവനന്തപുരം:മമ്മൂട്ടി സ്വന്തമാക്കിയത് എട്ടാമത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം.ഇതില്‍ ആറെണ്ണവും മികച്ച നടനുള്ള പുരസ്കാരമാണ്.
 
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻപകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിനാണ് ഇത്തവണ മമ്മൂട്ടി പുരസ്‍കാരം നേടിയിരിക്കുന്നത്.
 
ആദ്യമായി മമ്മൂട്ടി സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടുന്നത് 1981ലാണ്. ഐ വി ശശി- ടി ദാമോദരൻ ടീമിന്റെ ‘അഹിംസ’യിലൂടെ രണ്ടാമത്തെ മികച്ച നടനുള്ള അവാര്‍ഡാണ് മമ്മൂട്ടിക്ക് ലഭിച്ചത്.
 
 
1984ല്‍ മമ്മൂട്ടി സംസ്ഥാന തലത്തില്‍ ആദ്യമായി മികച്ച നടനായി. എം ടി വാസുദേവൻ നായരുടെ തിരക്കഥയില്‍ ഐ വി ശശി സംവിധാനം ചെയ്ത് ‘അടിയൊഴുക്കുകളി’ലൂടെയായിരുന്നു മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് മമ്മൂട്ടി നേടിയത്.
 
 
1989ല്‍ ഒരു വടക്കൻ വീരഗാഥ, മൃഗയ, മഹായാനം എന്നീ സിനിമകളിലെ മിന്നും പ്രകടനത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം രണ്ടാം തവണയും മമ്മൂട്ടിക്ക്.
 
 
‘വിധേയൻ’, ‘പൊന്തൻ മാട’, ‘വാത്സല്യം’ സിനിമകളിലൂടെ മമമ്മൂട്ടി വീണ്ടും മികച്ച നടനായത് 1993ലാണ്.
 
 
2004ല്‍ ബ്ലെസി സംവിധാനം ചെയ്ത കാഴ്ചയിലൂടെ നാലാം തവണയും മമ്മൂട്ടി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു.
 
 
2009ല്‍ രഞ്ജിത് സംവിധാനം ചെയ്ത പാലേരി മാണിക്യത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം അഞ്ചാം തവണയും മമ്മൂട്ടിക്ക്.
 
 
1985ല്‍ ‘യാത്ര’യിലേയും, ‘നിറക്കൂട്ടി’ലെയും സിനിമകളിലെ വേറിട്ട കഥാപാത്രങ്ങളിലൂടെ സ്‍പെഷ്യല്‍ ജൂറി അവാര്‍ഡും മമ്മൂട്ടിക്കായിരുന്നു.
 
 

Back to top button
error: