തിരുവനന്തപുരം: തിരുവനന്തപുരം ഉൾപ്പെടെയുള്ള റയിൽവെ സ്റ്റേഷനുകളിൽ കുറഞ്ഞ പൈസയ്ക്ക് ഭക്ഷണവും വെള്ളവും ലഭിക്കുന്ന പ്രത്യേക കൗണ്ടറുകള്‍ ആരംഭിക്കാൻ ഐആര്‍സിടിസി.
ട്രെയിനുകളിലെ ജനറല്‍ കംപാര്‍ട്മെന്റില്‍ യാത്രചെയ്യുന്നവര്‍ക്കായാണ് കുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭ്യമാക്കുന്നത്.സ്റ്റേഷനില്‍ ജനറല്‍ കോച്ചുകള്‍ വരുന്ന ഭാഗത്താകും കൗണ്ടര്‍.
20 രൂപയ്ക്കു പൂരി-ബജി-അച്ചാര്‍ കിറ്റും 50 രൂപയ്ക്ക് സ്നാക് മീലും കിട്ടും. സ്നാക് മീലില്‍ ഊണ്, ചോലെ-ബട്ടൂര, പാവ് ബജി, മസാലദോശ തുടങ്ങിയവയില്‍ ഏതെങ്കിലുമായിരിക്കും ലഭിക്കുക. കൂടാതെ 3 രൂപയ്ക്ക് 200 മില്ലിലീറ്റര്‍ വെള്ളവും ലഭിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം ഉള്‍പ്പെടെ 64 സ്റ്റേഷനുകളില്‍ കൗണ്ടര്‍ തുടങ്ങും.
തിരുവനന്തപുരം ഡിവിഷനില്‍ നാഗര്‍കോവിലിലും പാലക്കാട് ഡിവിഷനില്‍ മംഗളൂരു ജംക്‌ഷനിലും കൗണ്ടറുകളുണ്ടാകും. വിജയകരമാണെങ്കില്‍ ഘട്ടം ഘട്ടമായി എല്ലാ സ്റ്റേഷനുകളിലും നടപ്പാക്കും.