കോട്ടയം:മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര 24 മണിക്കൂറുകള്‍ പിന്നിട്ട് കോട്ടയത്തേക്ക്.
കോട്ടയം:മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര 24 മണിക്കൂറുകള്‍ പിന്നിട്ട് കോട്ടയത്തേക്ക്.
10 മണിക്കൂറുകള്‍ കൊണ്ട് കോട്ടയത്ത് എത്താൻ നിശ്ചയിച്ചിരുന്ന വിലാപയാത്രയ്‌ക്ക് 23 മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ ചങ്ങനാശേരിയില്‍ എത്തിച്ചേരാൻ മാത്രമേ സാധിച്ചിട്ടേയുള്ളു.ഇന്നലെ വൈകിട്ട് ആറ് മണിയോടെ കോട്ടയം ഡിസിസി ഓഫീസില്‍ എത്തുന്ന തരത്തിലാണ് യാത്ര ക്രമീകരിച്ചിരിച്ചിരുന്നത്. രാത്രി വൈകിയും വഴിയിടങ്ങളില്‍ വൻ ജനാവലിയാണ് മുൻ മുഖ്യമന്ത്രിയെ അവസാനമായി കാണാൻ കാത്തുനിന്നത്.
പത്തനംതിട്ട ജില്ലയില്‍ അടൂര്‍, പന്തളം,തിരുവല്ല എന്നിവിടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ആദരം അര്‍പ്പിക്കാൻ അവസരം ഒരുക്കിയിരുന്നു.
ഇന്ന് കോട്ടയം ഡിസിസി ഓഫീസിലും തിരുനക്കര മൈതാനത്തും പുതുപ്പള്ളിയിലെ വസതിയിലും പൊതുദര്‍ശനം ഉണ്ടാകും. ശേഷമാകും സംസ്‌കാര ചടങ്ങുകള്‍.
ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ സംസ്‌കാര ചങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. അന്ത്യാഭിലാഷ പ്രകാരം ഔദ്യോഗിക ബഹുമതികള്‍ ഒഴിവാക്കിയാകും സംസ്‌കാര ചടങ്ങുകള്‍.
പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലെ പ്രത്യേക കബറിടത്തില്‍ ഇന്ന് ഉച്ചകഴിഞ്ഞ് 3.30 നാണ് സംസ്‌കാരം.