തിരുവനന്തപുരം:കുട്ടികളിലെ മാനസിക സമ്മര്‍ദം ലഘൂകരിക്കാനായി കേരള പൊലീസിന്റെ ചിരി പദ്ധതി.
കുട്ടികളുടെ സംരക്ഷണവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിന് ഉത്തരവാദപ്പെട്ട വിവിധ വകുപ്പുകളുടെ സംയോജിത ഇടപ്പെടുലുകള്‍ മുഖേന വിഷമാവസ്ഥയിലുള്ള കുട്ടികള്‍ക്ക് മാനസിക ആരോഗ്യ പിന്തുണ പ്രദാനം ചെയ്യുന്ന ഒരു പദ്ധതി വികസിപ്പിച്ചെടുക്കുക, കുട്ടികളിലെ പെരുമാറ്റ വൈകല്യങ്ങള്‍, വൈകാരികവും, വ്യക്തിപരവുമായ പ്രശ്നങ്ങള്‍, പഠന പ്രശ്നങ്ങള്‍, ശാരീരികമായ വെല്ലുവിളികള്‍ എന്നിവ തിരിച്ചറിയുകയും, വേണ്ടവിധം പരിഹരിക്കപ്പെടുകയും ചെയ്യുക എന്നിവയാണ് ചിരി പദ്ധതിയുടെ ലക്ഷ്യങ്ങള്‍.
9497900200 എന്ന ഹെല്‍പ്ലൈൻ നമ്ബരിലേക്ക് വിളിച്ച് പ്രശ്നങ്ങള്‍ പങ്കു വെക്കാവുന്നതാണ്. 2020ല്‍ കോവിഡ് ലോക്ഡൗണ്‍ കാലത്താണ് ഈ കൗണ്‍സിലിങ് പദ്ധതി ആരംഭിച്ചത്.