KeralaNEWS

ഓഗസ്റ്റ് നീണ്ട അവധികളുടെ മാസം;ഇപ്പോഴേ യാത്രകൾ പ്ലാൻ ചെയ്യാം

ണ്ടു നീണ്ട വാരാന്ത്യങ്ങള്‍ ആണ് ഓഗസ്റ്റ് മാസത്തിനുള്ളത്. അത് കൃത്യമായി വിനിയോഗിക്കുകയാണെങ്കില്‍ ഈ വര്‍ഷത്തെ ഓണം, ഒപ്പം സ്വാതന്ത്ര്യ ദിനത്തിന്റെ അവധിയും ചേര്‍ത്ത് യാത്രകള്‍ നിറഞ്ഞ, വീട്ടുകാരും കൂട്ടുകാരുമൊത്ത് സമയം ചിലവഴിക്കാൻ പറ്റിയ, ആഗ്രഹിച്ച പോലെ വൈകുന്നേരങ്ങള്‍ ചിലവഴിക്കാൻ പറ്റിയ കിടിലനൊരു മാസം ആയിരിക്കുമിത്. എങ്ങനെ ഓഗസ്റ്റ് മാസം പ്ലാൻ ചെയ്യാമെന്ന് നോക്കാം.

ഓഗസ്റ്റ് 2023- സ്വാതന്ത്ര്യ ദിനം നീണ്ട വാരാന്ത്യം

ഓഗസ്റ്റ് മാസത്തിലെ ആദ്യ ലോങ് വീക്കെൻഡ് സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15 മായി ചേര്‍ന്നാണ്. ഒരു ദിവസം മാത്രം ലീവ് എടുത്താല്‍ നീണ്ട നാല് ദിവസങ്ങളാണ് നിങ്ങള്‍ക്ക് അവധിയായി ലഭിക്കുന്നത്. ലീവ് എടുക്കേണ്ട ദിവസം ഓഗസ്റ്റ് 14 തിങ്കളാഴ്ചയാണ്.

Signature-ad

ഓഗസ്റ്റ് 12 – ശനിയാഴ്ച,

ഓഗസ്റ്റ് 13 – ഞായറാഴ്ച,

ഓഗസ്റ്റ് 14 – തിങ്കള്‍ (അവധിയെടുക്കാം)

ഓഗസ്റ്റ് 15- ചൊവ്വാഴ്ച – സ്വാതന്ത്ര്യദിനം – അവധി എന്നിങ്ങനെയാണ് പ്ലാൻ ചെയ്യേണ്ടത്.

ഓഗസ്റ്റ് 2023- ഓണം നീണ്ട വാരാന്ത്യം

ഓഗസ്റ്റ് 26- ശനി

ഓഗസ്റ്റ് 27- ഞായര്‍

ഓഗസ്റ്റ് 28- തിങ്കള്‍ ഉത്രാടം അവധി

ഓഗസ്റ്റ് 29- ചൊവ്വ-തിരുവോണം – അവധി

ഓഗസ്റ്റ് 30- ബുധൻ- മൂന്നാം ഓണം – അവധി

ഓഗസ്റ്റ് 31-വ്യാഴം- ചതയം – അവധി.

കേരളത്തില്‍ ജോലി ചെയ്യുന്നവരെ സംബന്ധിച്ചെടുത്തോളം പ്രത്യേകിച്ച്‌ അവധിയൊന്നും എടുക്കാതെ തന്നെ ശനിയും ഞായറും ഉള്‍പ്പെടെ ആറ് ദിവസമാണ് നീണ്ട വാരാന്ത്യത്തിന്റെ ഭാഗമായി ഓണത്തിന്റെ ആഴ്ചയില്‍ ലഭിക്കുന്നത്. അല്ലാത്തവര്‍ക്ക് ഓഗസ്റ്റ് 28,29 എന്നിങ്ങനെ രണ്ട് തിയതികളില്‍ അവധിയെടുത്താല്‍ ശനിയും ഞായറും ഉള്‍പ്പെടെ 4 ദിവസം അവധി ലഭിക്കും, ഉത്രാടവും തിരുവോണവും ഈ ദിവസങ്ങളില്‍ ആഘോഷിക്കുകയും ചെയ്യാം.

Back to top button
error: