ചെങ്ങന്നൂര്‍ റെയില്വേസ്റ്റേഷൻ നവീകരണത്തിനായി പ്രഖ്യാപിച്ച പദ്ധതികളും ഇതുവരെ നടപ്പിലാക്കിയിട്ടില്ല.ഇതിനുള്ള വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് പോലും ഇതുവരെ തയ്യാറാക്കിയിട്ടില്ല എന്നാണ് വിവരം.നിലവിലുള്ള റെയില്വേസ്റ്റേഷൻ കെട്ടിടങ്ങളുടെ സ്ഥാനത്ത് പുതിയ ബഹുനിലക്കെട്ടിട സമുച്ചയമാണ് വിഭാവനം ചെയ്തിരുന്നത്.ഇതിനായി 300 കോടി രൂപ അനുവദിച്ചെന്നാണു റെയില്‍വേ അധികൃതര്‍ പറയുന്നത്. മണ്ഡലകാലം തുടങ്ങാൻ മൂന്നുമാസം മാത്രമുള്ളതിനാല്‍ രൂപരേഖയ്ക്ക് അംഗീകാരമായാലും കെട്ടിടങ്ങള്‍ പൊളിക്കുക പ്രായോഗികമാകില്ല. സ്റ്റേഷനിലെത്തുന്ന ആയിരക്കണക്കിന് അയ്യപ്പഭക്തര്‍ക്ക് ഇതു ബുദ്ധിമുട്ടുണ്ടാക്കും.
ഈസാഹചര്യത്തില്‍ സ്റ്റേഷന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ വൈകുമെന്നുറപ്പാണ്.എന്തെങ്കിലും നവീകരണ പ്രവർത്തനങ്ങൾ നടക്കണമെങ്കിൽ തന്നെ അതിനി മണ്ഡല-മകരവിളക്കു കാലത്തിനുശേഷം മാത്രമേ നടക്കാൻ സാധ്യതയുള്ളൂ.സ്റ്റേഷൻ നവീകരണപ്രവര്‍ത്തനങ്ങള്‍ വൈകുന്ന സാഹചര്യത്തില്‍ സ്റ്റേഷനിലെ അടിസ്ഥാനസൗകര്യങ്ങളെങ്കിലും വര്‍ധിപ്പിക്കണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്.
ഏറ്റവുംകൂടുതല്‍ തീവണ്ടികള്‍ എത്തിച്ചേരുന്ന മൂന്നാംനമ്ബര്‍ പ്ലാറ്റുഫോം മഴപെയ്താല്‍ ചോരും. മഴനനഞ്ഞുവേണം യാത്രക്കാര്‍ തീവണ്ടി കാത്തുനില്ക്കാൻ. കഴിഞ്ഞയാഴ്ചത്തെ കാലവര്ഷപ്പെയ്ത്തില് സ്റ്റേഷനുമുന്നില്‍ വലിയ വെള്ളക്കെട്ടായിരുന്നു. ഇൻഫര്‍മേഷൻ കൗണ്ടറിനു മുന്നിലും വെള്ളക്കെട്ടുണ്ടായി. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാൻ നടപടിയുണ്ടാകുന്നില്ലെന്നാണു യാത്രക്കാരുടെ പരാതി.സ്റ്റേഷനിലെ അറ്റകുറ്റപ്പണികളും മറ്റും നവീകരണപദ്ധതിയുടെ പേരില്‍ റെയില്‍വേ വേണ്ടെന്നു വെക്കുകയാണെന്നാണ് പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികളും പറയുന്നത്.