ഇസ്ലാമാബാദ്: പിടിച്ചു നിൽക്കാൻ നിവൃത്തിയില്ലാതായതോടെ കറാച്ചി തുറമുഖം യുഎഇയ്‌ക്ക് വിറ്റ് പാകിസ്താൻ.
ഇന്ത്യയ്‌ക്ക് മുംബൈ എന്ന പോലെ പാകിസ്താന്റെ സാമ്ബത്തിക ഹൃദയമാണ് കറാച്ചി. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ തുറമുഖത്തിന് സൈനികപരമായും വലിയ പ്രധാന്യമാണുള്ളത്. എന്നാല്‍ സാമ്ബത്തികമായി പിടിച്ചുനില്‍ക്കാനുളള മറ്റുവഴികള്‍ അടഞ്ഞതോടെയാണ് കറാച്ചിയെ വിറ്റുകാശാക്കാൻ പാകിസ്താൻ ശ്രമിക്കുന്നത്.
600 കോടി ഡോളര്‍ വായ്പ തേടിയുള്ള പാകിസ്താന്റെ അപേക്ഷ IMF തള്ളിയിരുന്നു. കഴിഞ്ഞ മേയില്‍ പാകിസ്ഥാന്റെ റീറ്റെയ്ല്‍ പണപ്പെരുപ്പം 1957ന് ശേഷമുള്ള ഏറ്റവും ഉയരമായ 38 ശതമാനത്തില്‍ എത്തിയ പശ്ചാത്തലത്തിലാണിത്.
ചൈന, സൗദി, ഖത്തര്‍ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നും നിലവില്‍ തന്നെ പാകിസ്താൻ വൻ തുക കടമായി കൈപ്പറ്റിക്കഴിഞ്ഞു. എന്നാല്‍ ഇവയൊന്നും സാമ്ബത്തിക പ്രതിസന്ധി മറികടക്കാൻ സഹായിക്കില്ലെന്ന് മനസിലാക്കിയതോടെയാണ് കറാച്ചി തുറമുഖം യുഎഇയ്‌ക്ക് വില്‍ക്കാൻ തീരുമാനിച്ചിരുക്കുന്നത്.ധനമന്