KeralaNEWS

ഇടുക്കി പരുന്തുംപാറയില്‍ വിനോദ സഞ്ചാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ഇടുക്കി:പരുന്തുംപാറയില്‍ വിനോദ സഞ്ചാരിയെ മരിച്ച നിലയില്‍ കണ്ടെത്തി.ഇയാൾ കൊക്കയിൽ ചാടി ആത്മഹത്യ ചെയ്തതെന്നാണ് സൂചന.
പത്തനംതിട്ട അടൂരില്‍ നിന്നെത്തിയ സന്ദര്‍ശക സംഘത്തിലെ അംഗമായ റോബിനാണ് ( 32 ) മരിച്ചത്.

പരുന്തുംപാറയില്‍ എത്തിയ റോബിൻ സുഹൃത്തുക്കളുടെ സമീപത്തു നിന്നും മൂത്രം ഒഴിക്കുവാനെന്ന വ്യാജേന കൊക്കയുടെ സമീപത്തേക്ക് പോവുകയും കൊക്കയിലേക്ക് ചാടുകയുമായിരുന്നുവെന്നുമാണ് ലഭിക്കുന്ന വിവരം.തെങ്ങമം സ്വദേശിയാണ്.

പീരുമേട് പോലീസിന്റെയും
ഫയര്‍ഫോഴ്സിന്റെയും നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

Back to top button
error: