KeralaNEWS

സംസ്ഥാനത്ത് പുതുതായി അനുവദിച്ച അഞ്ച് നഴ്‌സിംഗ് കോളജുകളില്‍ ഒരെണ്ണം കോന്നിക്ക്

പത്തനംതിട്ട:സര്‍ക്കാര്‍ മെഡിക്കല്‍ കോളജിനോടനുബന്ധിച്ച്‌ പുതുതായി അനുവദിച്ച അഞ്ച് നഴ്‌സിംഗ് കോളജുകളില്‍ ഒരെണ്ണം കോന്നിക്ക്.

കോന്നി മെഡിക്കല്‍ കോളജില്‍ എംബിബിഎസ് ബാച്ച്‌ രണ്ടാവര്‍ഷത്തിലേക്ക് കടക്കുമ്ബോഴാണ് നഴ്‌സിംഗ് കോളജുകൂടി ആരംഭിക്കാന്‍ അനുമതിയാകുന്നത്.

Signature-ad

പത്തനംതിട്ട ജില്ലയില്‍ ചുട്ടിപ്പാറയിലും ഇലന്തൂരും സര്‍ക്കാര്‍ നഴ്‌സിംഗ് കോളജുകള്‍ നിലവിലുണ്ട്. സര്‍ക്കാര്‍ മെഡിക്കല്‍ കോളജിനോടു ചേര്‍ന്ന് പുതിയൊരു ആരംഭിക്കുന്ന നഴ്‌സിംഗ് കോളജ് കൂടി ആരംഭിക്കുന്നതോടെ ജില്ലയുടെ ആരോഗ്യ വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ചയ്ക്ക് ഏറെ സഹായകരമാകും എന്നാണ് വിലയിരുത്തൽ.

നഴ്‌സിംഗ് കോളജ് നിര്‍മാണത്തിനാവശ്യമായ സ്ഥലം മെഡിക്കല്‍ കോളജ് കാമ്ബസില്‍ തന്നെ ലഭ്യമാണ്. മൂന്ന് ഏക്കര്‍ സ്ഥലമാണ് നഴ്‌സിംഗ് കോളജിനായി  നീക്കിവച്ചിട്ടുള്ളത്.

നഴ്‌സിംഗ് കോളജിന് അനുമതി നല്‍കിയെങ്കിലും കെട്ടിട നിര്‍മാണവും മറ്റും ആരംഭിക്കാന്‍ ഒരുവര്‍ഷം കൂടി കാത്തിരിക്കേണ്ടിവരും.

Back to top button
error: