KeralaNEWS

അടുത്ത മേഖലാ സമ്മേളനം സൗദിയില്‍; ലോക കേരളസഭയ്ക്ക് 2.50 കോടി അനുവദിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം : 2.50 കോടി രൂപ ലോക കേരളസഭയ്ക്ക് അനുവദിച്ച് നോര്‍ക്ക വകുപ്പ് ഉത്തരവ്. മേഖല സമ്മേളനങ്ങളുടെ പ്രചരണത്തിനും മറ്റുമായി ഇതില്‍ നിന്നും 50 ലക്ഷം രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. അമേരിക്കയില്‍ നടന്ന ലോക കേരളസഭയുടെ മേഖലാ സമ്മേളനവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളാണ് ഉയര്‍ന്നു വന്നിരുന്നത്. സമ്മേളനത്തിനായി പ്രാദേശിക സംഘാടക സമിതി നടത്തിയ പിരിവിനെ കുറിച്ചായിരുന്നു വിമര്‍ശനങ്ങള്‍. ഇതിനിടെയാണ് 13 ാം തിയ്യതി നോര്‍ക്ക ഉത്തരവിറക്കിയത്.

അനുവദിച്ച 2.50 കോടിയില്‍ നിന്നും 50 ലക്ഷം രൂപ വെബ്സൈറ്റ് പരിപാലനം, ഐ ടി അടിസ്ഥാന സൗകര്യം, മനുഷ്യശേഷി, ദൈനം ദിന ചെലവുകള്‍ എന്നിവയ്ക്കുളളതാണ്. മേഖലാ സമ്മേളനങ്ങളുടെ പ്രചരണം, ഡോക്യുമെന്റേഷന്‍, പ്രിന്റിങ്, സ്റ്റേഷനറി, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയ്ക്കായി 50 ലക്ഷം രൂപയും, ബാക്കി ഒന്നര കോടി ലോക കേരളസഭയിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ വിദഗ്ദ്ധരെ നിയമിക്കുന്നതിനുമാണ് നീക്കിവച്ചിരിക്കുന്നത്.

Signature-ad

സെപ്തംബറില്‍ ലോക കേരളസഭയുടെ അടുത്ത സമ്മേളനം സൗദിഅറേബ്യയില്‍ വെച്ച് നടത്തും. കഴിഞ്ഞ മേഖലാ സമ്മേളനങ്ങളുടെ ചെലവുകള്‍ ഓഡിറ്റ് ചെയ്യാത്തതിനെ തുടര്‍ന്ന് നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു.

Back to top button
error: