ശിവകാർത്തികേയൻ നായകനായി പ്രദർശനത്തിന് എത്തിയ ചിത്രമാണ് ‘മാവീരൻ’. മഡോണി അശ്വിനാണ് ചിത്രത്തിന്റെ സംവിധാനം. മഡോണി അശ്വിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. ‘മാവീരൻ’ വൻ ഹിറ്റിലേക്ക് കുതിക്കുകയാണ്. തമിഴ്‍നാട്ടിൽ ‘മാവീരൻ’ 10.20 കോടി കഴിഞ്ഞ ദിനം നേടിയപ്പോൾ ആകെ കളക്ഷൻ 26.70 കോടി രൂപയായി. ശിവകാർത്തികേയന്റെ ‘മാവീരൻ’ 7.61, 9,34 കോടിയാണ് രണ്ട് ദിനങ്ങളിലായി നേടിയിരുന്നത്. വിധു അയ്യണ്ണയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. മാവീരൻ പൊളിറ്റിക്കൽ ഫാന്റസി ആക്ഷൻ ചിത്രമായിട്ടാണ് എത്തിയിരിക്കുന്നത്.
മൗത്ത് പബ്ലിസിറ്റിയാണ് ചിത്രത്തിന് തുണയാകുന്നത്. ആമസോൺ പ്രൈം വീഡിയോയാണ് ശിവകാർത്തികേയൻ ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത്. സംവിധായകൻ എസ് ഷങ്കറിന്റെ മകൾ അദിതി നായികയാകുന്നുവെന്ന പ്രത്യേകതയുണ്ട്. ഭരത് ശങ്കറാണ് സംഗീത സംവിധായകൻ.
Actor @Siva_Kartikeyan 's #Maaveeran Box office rampage continues in TN.. 🔥
It’s a double digit Sunday for #Maaveeran in TN.. 💥💥
3rd day TN gross is ₹ 10.20 Crs..
3 days TN Total – ₹ 26.70 Crs.. #BlockbusterMaaveeran.
— Ramesh Bala (@rameshlaus) July 17, 2023
ശിവകാർത്തികേയൻ നായകനായി ഇതിനു മുമ്പ് തിയറ്ററുകളിൽ എത്തിയത് ‘പ്രിൻസ് ആണ്’. അനുദീപ് കെ വി ആണ് ചിത്രം സംവിധാനം ചെയ്‍തത്. ചിത്രത്തിന് മികച്ച പ്രതികരണം നേടാനായിരുന്നില്ല ക്ലീൻ യു സർട്ടിഫിക്കറ്റോടെ ഒരു റൊമാന്റിക് കോമഡി ചിത്രവുമായിട്ടായിരുന്നു ‘പ്രിൻസ്’ എത്തിയത്. ശ്രീ വെങ്കടേശ്വരൻ സിനിമാസ് എൽഎൽപിയാണ് ‘പ്രിൻസ്’ നിർമിച്ചത്. വിദേശ യുവതിയുമായി പ്രണയത്തിലാകുന്ന തമിഴ് ടൂറിസ്റ്റ് ഗൈഡായിട്ടാണ് ശിവകാർത്തികേയൻ ചിത്രത്തിൽ അഭിനയിച്ചിരുന്നത്. ‘പ്രിൻസ്’ എന്ന ചിത്രത്തിൽ സത്യരാജും ഒരു പ്രധാന കഥാപാത്രമായി എത്തിയപ്പോൾ യുക്രൈൻ താരം മറിയ റ്യബോഷ്‍പ്‍കയായിരുന്നു ശിവകാർത്തികേയന്റെ നായിക.
ശിവകാർത്തികേയന്റെ മറ്റൊരു ചിത്രം നിർമിക്കുന്നത് കമൽഹാസൻ ആണ്. തമിഴ് ആക്ഷൻ ക്രൈം ചിത്രം ‘റംഗൂണി’ലൂടെ ശ്രദ്ധ നേടിയ രാജ്‍കുമാർ പെരിയസാമിയാണ് സംവിധാനം. സോണി പിക്ചേഴ്സ് ഫിലിംസ് ഇന്ത്യയാണ് സഹനിർമ്മാണം. രാജ്‍കമൽ ഫിലിംസ് ഇൻറർനാഷണലിൻറെ ബാനറിലുള്ള ചിത്രം കശ്‍മിരിൽ ചിത്രീകരണം നടക്കുകയാണ് എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.
‘അയലാൻ’ എന്ന ചിത്രവും ശിവകാർത്തികേയന്റേതായി റിലീസ് ചെയ്യാനുണ്ട്. ആർ രവികുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എ ആർ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. സയൻസ് ഫിക്ഷൻ ചിത്രമായിട്ടാണ് ‘അയലാൻ’ പ്രദര്ശനത്തിന് എത്തുക.
ഇന്ത്യൻ ക്രിക്കറ്റ് താരമായ നടരാജന്റെ ജീവചരിത്ര സിനിമയിൽ ശിവകാർത്തികേയൻ നായകനാകുന്നുവെന്നും അടുത്തിടെ റിപ്പോർട്ടുണ്ടായിരുനനു. നടരാജൻ തന്നെയാണ് ഒരു മാധ്യമ സംവാദത്തിൽ ഇക്കാര്യം പറഞ്ഞത്. ശിവകാർത്തികേയൻ തന്നെ നടരാജന്റെ ജീവചരിത്ര സിനിമ സംവിധാനം ചെയ്‍തേക്കുമെന്നും റിപ്പോർട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ 2020 ഡിസംബറിൽ അരങ്ങേറിയ ടി നടരാജൻ തമിഴ്‍നാട് ക്രിക്കറ്റ് താരമാണ്.